X

ഇന്ത്യയില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെ കടുത്ത അക്രമം നടക്കുന്നു ;ബിജെപി ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണെന്നും ഇ.ടി.മുഹമ്മദ് ബഷീർ എം.പി

ബി.ജെ.പി നേതാക്കളുടെ ഹൃദയം കാരിരുമ്പും കരിമ്പാറയും പോലെ കഠിനമാണെന്ന് വ്യക്തമാക്കുന്നതാണ് വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങൾ എന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു തവണ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയതാണ്. മുസ്ലിലീഗ് പാര്‍ട്ടിയുടെയും ഇന്‍ഡ്യാ മുന്നണിയുടെയും ഭാഗമായി കലാപമേഖലകള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. ദീര്‍ഘനേരം അവിടെ ചെലവഴിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി. ഭരണകര്‍ത്താക്കള്‍ അവിടെ പോയില്ലെന്ന് മാത്രമല്ല ഞങ്ങള്‍ പോയതിനെ തമാശയാക്കി അവതരിപ്പിക്കുകയും പ്രഹസനാമാക്കി ചിത്രികീരിക്കുകയും പൊളിറ്റിക്കല്‍ ടൂറിസത്തിനെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ഭരണത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് ഇരുണ്ടതാണ്. ഇന്ത്യയില്‍ ദലിത, ഒബിസി, എസ്.സി എസ്ടിക്കാര്‍ക്ക് നേരെ കടുത്ത അക്രമം നടക്കുന്നു. ഹരിയാനയില്‍ പള്ളി ഇമാമടക്കം കൊല്ലപ്പെട്ടു. പള്ളി തകര്‍ത്തു, റെസറ്റോറന്റുകളും കെട്ടിടങ്ങളും തകര്‍ത്തു. ശാന്തമായി ജീവിച്ചവരെ കലാപത്തിലേക്കു തള്ളിവിട്ടു. അതോടൊപ്പം രാജ്യത്ത് വളരെ അപകടകരമായി വളര്‍ന്നുവരുന്ന ഒരു പ്രവണത പിന്നാക്ക ന്യൂനപക്ഷങ്ങളെ സാമ്പത്തികമായി തകര്‍ക്കാനുള്ള ശ്രമങ്ങളാണ്. ഇ.ടി ചൂണ്ടിക്കാട്ടി.

ഇന്ന് ഹിന്ദു പത്രം ഈ വിഷയം തുറന്നുകാട്ടി എഴുതിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ തകര്‍ക്കാനുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളും പുതിയ രീതിയിലുള്ള ഒരു തൊട്ടുകൂടായ്മയും വളര്‍ന്നുവരുന്നു.
ഹരിയാനയിലെ കലാപപ്രദേശത്ത് ആളുകള്‍ ഭയന്നു കഴിയുകയാണ്. ഓഗസ്റ്റ് ഒന്നിന് വിശ്വഹിന്ദു പരിഷത്തിന്റെ റാലിയില്‍ തുടങ്ങിയ അക്രമങ്ങള്‍ ഇന്നും തുടരുന്നു, കച്ചവടക്കാര്‍ക്ക് കടകള്‍ തുറക്കാന്‍ ഭയം. സംഭവം നടന്ന ശേഷം ചെറുതും വലുതമായു കടകള്‍ അടിച്ചുതകര്‍ക്കുന്നു.
പ്രാദേശിക ഹിന്ദുക്കള്‍ ഗുഡ്ഗാവിലെ ഗ്രാമത്തില്‍ മുസ്ലിം കച്ചവടക്കാരുടെ സാധനങ്ങള്‍ ബഹിഷ്‌കരക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നം വളരെ ദൂരവ്യാപകമായ ദുരുദ്ദേശ്യങ്ങളോടെ ഉയര്‍ത്തിക്കൊണ്ടുവരുന്നു, ദീര്‍ഘദൃഷ്ടിയുള്ള രാഷ്ട്രനേതാക്കന്മാര്‍ ആരാധാനാലയങ്ങള്‍ സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തിയത് മറികടക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്.പള്ളികള്‍ പിടിച്ചടക്കാനും അന്യായ അവകാശവാദങ്ങള്‍ ഉന്നയിക്കാനും സാധ്യത കണ്ട് ഉണ്ടാക്കിയ നിയമം ആണ് നോക്കുകുത്തിയാകുന്നത്.1947 ആഗസ്റ്റ് 15 നുള്ള ആരാധനാലയങ്ങള്‍ തല്‍സ്ഥിതി തുടരുമെന്ന ആ നിയമം പൊളിക്കുന്നത് ഗൗരവതരമാണ്. അദ്ദേഹം പറഞ്ഞു.

അത് പൊളിച്ചെഴുതണമെന്ന് ബിജെപി വാദിക്കുന്നു.ഗ്യാന്‍വാപിയെ മറ്റൊരു ബാബരി മസ്ജിദാക്കി രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. പള്ളിയുടെയും ക്ഷേത്രത്തിന്റെയും പേരില്‍ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിച്ചുവരികയാണ് ബിജെപി. അത് നടക്കില്ല ബിജെപിക്ക് ഇന്ത്യ തകര്‍ന്നാലും വേണ്ടിയില്ല വര്‍ഗീയത കളിക്കണമെന്നേയുള്ളൂ.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പല നിയമങ്ങള്‍ നടപ്പാക്കുന്നു. പശു അറുക്കല്‍ വിരുദ്ധ നിയമം, ഹലാല്‍ മീററ് നിരോധനം, മതപരിവര്‍ത്തനനിരോധനം, ലൗജിഹാദ് തുടങ്ങി മുസ്ലിംകളെ ടാര്‍ജറ്റ് ചെയ്ത് ഉപദ്രവിക്കാനാണ് ലക്ഷ്യമിടുന്നത്.വിചിത്രമായ മറ്റൊരു കാര്യം യൂനിഫോം സിവില്‍ കോഡ് സംസ്ഥാനങ്ങൡ ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്ന് നിയമകാര്യ മന്ത്രി പറയുന്നതാണ്. ഓരോ സ്‌റ്റേറ്റിലും പലവിധത്തില്‍ കൊണ്ടുവരുന്ന നിയമങ്ങളെങ്ങനെയാണ് യൂണിഫോം ആവുന്നത്. ഇ.ടി.മുഹമ്മദ് ബഷീർ ചോദിച്ചു.

രാജ്യത്ത് വര്‍ഗീയ വിഷം കുത്തിവെച്ച് ഇഞ്ചിഞ്ചായി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തിന്റെ അടിത്തറയായ സെക്കലുറിസത്തെ കശാപ്പ് ചെയ്യുകയാണ്. ഇസ്ലാമോഫോബിയ വളര്‍ത്തി വലുതാക്കുകയാണ്. മുസ്ലിംകളെ വംശനാശം ചെയ്യുകയാണ് ആത്യന്തികലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

 

webdesk15: