ഇ.ടി മുഹമ്മദ് ബഷീര്‍ എം.പ്ി ലോക്‌സഭ
മുസ്ലീംലീഗ് രാഷ്ട്രീയത്തിലെ കരുത്തിന്റെ പര്യായമായിരുന്നു ചെര്‍ക്കളം അബ്ദുള്ള. ഏകദേശം ആറര പതിറ്റാണ്ടുകളോളം വളരെ അടുത്ത് ഹൃദയബന്ധം പുലര്‍ത്തി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചവരാണ് ഞാനും ചെര്‍ക്കളവും.രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്രയായി കാണാന്‍ കഴിയുക നിശ്ചയധാര്‍ഢ്യവും ധൈര്യവുമാണ്. ചെര്‍ക്കളം ഏത് കാര്യം ഏറ്റെടുത്താലും അത് ധൈര്യസമേതം ചെയ്ത് പൂര്‍ത്തിയാക്കാനുള്ള ഒരു ത്രാണി സര്‍വ്വ ശക്തന്‍ അദ്ദേഹത്തിന് നല്‍കിയിരുന്നു. മറ്റൊരു കാര്യം എന്ന് പറയുന്നത് അദ്ദേഹത്തിന്റെ ടൈം മാനേജ്‌മെന്റ് ഇപ്പോള്‍ നമ്മള്‍ വളരെ ശാസ്ത്രീയമായി പറയുന്ന ഇവന്റ് മാനേജ്‌മെന്റ് , ടൈം മാനേജ്‌മെന്റ് എത്രയോ കാലമായി കൃത്യമായി നടത്തുന്ന ആളായിരുന്നു അദ്ദേഹം. ചെര്‍ക്കളത്തിന്റെ ടൈം മാനേജ്‌മെന്റ് വളരെ കൃത്യമാണ്. അദ്ദേഹം ഒരു പരിപാടി വെച്ചാല്‍ കൃത്യസമയത്ത് തുടങ്ങി അവസാനിപ്പിക്കും. ഞാന്‍ അദ്ദേഹം വിളിച്ച ഒരുപാട് പരിപാടികളില്‍ പങ്കെടുത്ത ആളാണ്. 1965 മുതല്‍ പല രംഗത്തും അദ്ദേഹവുമായി ഒന്നിച്ച് വര്‍ക്ക് ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് പ്രത്യേകിച്ച് ടഠഡ വിന്റെ കാര്യത്തില്‍. ആ കാലഘട്ടത്തിലൊക്കെ അദ്ദേഹത്തിന്റെ ഓരോ സംഗതികളും നടത്തിയെടുക്കുന്ന കാര്യത്തില്‍ അത് ചെര്‍ക്കളത്തെ ഏല്‍പിച്ചാല്‍ ചെര്‍ക്കളം ഭംഗിയായി നടത്തിയിട്ടുണ്ടാകും അതിന് ഒരു വിദഗ്ധനും വേണ്ട. അത്തരം കാര്യങ്ങളില്‍ ശാസ്ത്രീയമായി ഇത് ചെയ്യുന്ന ആളുകളെക്കാള്‍ കഴിവുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നെ എനിക്ക് സ്മരിക്കാനുള്ള ഒരു കാര്യം ഞാനും ചെര്‍ക്കളവും ഒന്നിച്ച് പ്രധാനമായ ഒരു കാര്യത്തിനായി ഒന്നര മാസത്തോളം ബോംബെയില്‍ ജോലി ചെയ്തിട്ടുണ്ട്. കുവൈറ്റ് യുദ്ധം ഉണ്ടായ സമയത്ത് നമ്മുടെ നാട്ടുകാര്‍ അവിടെ നിന്ന് ഒരു രക്ഷയുമില്ലാതെ പോരുന്ന സമയത്ത് ബോംബെയില്‍ അവരെ സ്വീകരിച്ച് നാട്ടിലേക്ക് അയക്കുന്നത് വരെ വിശ്രമിക്കാനും ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്താനുമായി പാര്‍ട്ടി തീരുമാനം എടുത്ത് അത് ഓര്‍ഗനൈസ് ചെയ്യുന്നതിനായി ചെര്‍ക്കളത്തെയും എന്നെയുമാണ് നിയോഗിച്ചത്. എത്ര സാമര്‍ത്ഥ്യത്തോടെയാണ് ചെര്‍ക്കളം ആ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് എന്ന് അത്ഭുതത്തോടെ ഞാന്‍ നോക്കിയ സംഗതിയാണ്. ഞങ്ങളെ ഏല്‍പിച്ച കാര്യങ്ങള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. എല്ലാം നഷ്ടപ്പെട്ട് വരുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായിരുന്നു അത്. അതോടൊപ്പം തന്നെ ഞാന്‍ ഓര്‍ക്കുന്ന മറ്റൊരു കാര്യം ചെര്‍ക്കളം പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നൂതന ആശയങ്ങള്‍ കൊണ്ട് വന്നിരുന്നു. ദാരിദ്ര നിര്‍മാര്‍ജനത്തിനായി സ്ത്രീകളുടെ കൂട്ടായ്മ, അയല്‍കൂട്ടങ്ങള്‍ , സ്വയം സഹായം സംഘങ്ങള്‍, കുടുംബശ്രീ എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവ് ചെര്‍ക്കളമായിരുന്നു. പഞ്ചായത്ത് വകുപ്പ് വളരെ നന്നായി കൈകാര്യം ചെയ്തു അദ്ദേഹം. എങ്ങനെ പഞ്ചായത്ത് വകുപ്പിന് പുതിയ ഒരു മുഖം നല്‍കുവാന്‍ കഴിയും എന്നതിനെ കറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത് വലയം വളരെ വലുതായിരുന്നു. അതോടൊപ്പം തന്നെ മറ്റൊരു കാര്യം വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ മഞ്ചേശ്വരം കണ്ടിരുന്ന കാലത്ത് അതിനെ പ്രതിരോധിച്ച് ഒരു കോട്ട പോലെ കാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു ലോകത്തോട് വിട പറയാന്‍ പോകുകയാണെന്ന് ആ സമയത്ത് പോലും ഞങ്ങളുടെ കൈപിടിച്ച് ശക്്തനായിട്ട്്് അദ്ദേഹം നിന്നു . അദ്ദേഹത്തിന്റെ കഴിവുുകള്‍ ചെറുതായിട്ട് കാണാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ചടുലത വിസ്മരിക്കാന്‍ കഴിയാത്ത കാര്യമാണ്. അങ്ങനെതന്നെയായി ജീവിതം മുഴുവനും. ചരിത്രത്തില്‍ ഒരുപാട് ഓര്‍മപ്പെടുത്തലുകള്‍ ഉണ്ട്. ചെര്‍ക്കളത്തിന്റെതായിട്ട്.