രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നാശോന്മുഖമാവുകയാണെന്നും ഇതില്‍നിന്ന്രാജ്യത്തെരക്ഷപ്പെടുത്താന്‍ പാര്‍ലമെന്റ്സന്ദര്‍ഭത്തിനനുസരിച്ച്ഉ യരേണ്ട സമയമാണിതെന്നും മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി യുമായ ഇ.ടിമുഹമ്മദ്ബഷീര്‍എം.പി. പാര്‍ലമെന്റിന് മുന്നോടിയായി വിളിച്ചു ചേര്‍ത്ത കക്ഷി നേതാക്കന്മാരുടെയോഗത്തില്‍അഭിപ്രായപ്പെട്ടു.
അടിയന്തിരപ്രാധാന്യമുള്ള വിഷയം എന്ന നിലയില്‍പാര്‍ലമെന്റില്‍ഈകാര്യംവിശദമായിചര്‍ച്ചചെയ്യാന്‍അവസരംഉണ്ടാക്കണം. എസ്.സി,എസ്.ടി, ന്യൂനപക്ഷവിഭാഗങ്ങളുടെജീവനുംസ്വത്തിനുംഎതിരെവരെവ്യാപകമായ അതിക്രമങ്ങള്‍നടക്കുന്നത് രാജ്യത്തു നിത്യ സംഭവമായി മാറിയിരിക്കുന്നു.
ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും തന്നെ രക്ഷയില്ലാതാകുന്ന സാഹചര്യം സംജാതമായി.ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്ത് വിദ്യാഭ്യാസമാണ്. അതിന്റെ അഭിമാനമാകട്ടെ പിന്‍കാല ചരിത്രവുമാണ്. ഇവ രണ്ടും വക്രീകരിക്കുന്ന ജോലിയിലാണ് ഗവണ്മെന്റ് ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെ തന്നെ അപകടപ്പെടുത്തുന്ന സമീപനമാണിത്. വര്‍ഗീയവിഷംവമിക്കുന്നപ്രസംഗങ്ങളും മറ്റ് പ്രസിദ്ധീകരണങ്ങളും നിരന്തരം ദുഷ്ടലാക്കോടെ വര്‍ദ്ധിച്ചു വരികയാണ്.
ഔദ്യോഗിക സംവിധാനങ്ങളെ തന്നെ ഇതിനു വേണ്ടി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നു.ഇന്ത്യ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന രാജ്യങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. കാടന്‍ നിയമങ്ങളുടെ പേരില്‍ പുതിയ തലമുറയിലെ ആയിരകണക്കിന് യുവാക്കള്‍ ജയിലിലടക്കപ്പെട്ടിരിക്കുന്നു.
പാര്‍ലമെന്റില്‍ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിലെ സര്‍ക്കാരിന്റെ നിസ്സാര വല്‍ക്കരണം പാര്‍ലിമെന്റിന്റെ പ്രവര്‍ത്തനത്തോട് തന്നെയുള്ള വെല്ലുവിളിയാണ്.
പാര്‍ലിമെന്റിന്റെ തന്നെ അടിസ്ഥാന ദൗത്യം നിയമ നിര്‍മാണമാണ്. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ ദോശ ചുടുന്ന ലാഘവത്തോടെ കൈകാര്യം ചെയ്യുകയാണ് ഗവണ്മെന്റ് ചെയ്യുന്നത്. ഇത് പാര്‍ലിമെന്റിനോട് തന്നെയുള്ള അനാദരവാണെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയാല്‍, പ്രഹ്ലാദ് ജോഷി, രാജ്‌നാഥ് സിംഗ് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.