X

ബി.ജെ.പി യുടെ ലക്ഷ്യം മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഭരണം: ഇ.ടി. മുഹമ്മദ് ബഷീര്‍

മനുസ്മൃതിയുടെ സവര്‍ണ മേധാവിത്വ ആശയങ്ങളടങ്ങിയ ഭരണമാണ് ബി.ജെ.പി സ്വപ്നം കാണുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍. അതിനാണ് അവര്‍ ഫെഡറലിസത്തെയും മതേതരത്വത്തെയും തകര്‍ക്കാന്‍ നോക്കുന്നത്. ഹിന്ദുക്കളായ രാജ്യത്തെ മഹാ ഭൂരിപക്ഷം ആളുകളുടെയും സുരക്ഷ രാജ്യത്തിന്റെ ബാധ്യത യാണ്. പാഠപുസ്തകങ്ങള്‍ വര്‍ഗീയവല്‍കരിക്കുന്നതും കുട്ടികളില്‍ വിഷം കുത്തിവെക്കുന്നതും അവരെ സവര്‍ണ അജണ്ടക്ക് മാനസികമായി ഒരുക്കാനാണ്. ഏക സിവില്‍ കോഡ് രാജ്യത്തെ വൈവിധ്യത്തെ നശിപ്പിക്കുമെന്നും ഇ.ടി. പറഞ്ഞു.

ഏക സിവില്‍ കോഡ്  രാജ്യത്തെ മുഴുവന്‍ ബാധിക്കുന്നതും  ഏറെ അപകടകരമായതുമാണെന്ന്  മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ബി ജെ പി സര്‍ക്കാര്‍ പാഠ പുസ്തകങ്ങള്‍ തിരുത്തി സ്വന്തം താത്പര്യങ്ങള്‍ക്ക്‌ വേണ്ടി വക്രീകരിക്കുകയാണെന്നും യഥാര്‍ത്ഥ ചരിത്രത്തെ തിരുത്തി പുതു തലമുറയില്‍  വിഷം കുത്തി വെക്കുകായാണെന്നം അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മുസ്‌ലിം യൂത്ത്  ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ‘ഏക സിവില്‍ കോഡ് : വെല്ലുവിളിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍’  എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കോഴിക്കോട ലീഗ് ഹൗസിലെ സി എച്ച് ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസിരിക്കുകയിയിരുന്ന അദ്ധേഹം.
ഡോ. എം കെ മുനീർ എം എൽ എ മോഡറേറ്റർ ആയിരുന്നു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ സ്വാഗതവും ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ നന്ദിയും പറഞ്ഞു. എൻ കെ പ്രേമചന്ദ്രൻ എം പി, പന്ന്യൻ രവീന്ദ്രൻ, മാത്യൂ കുഴൽനാടൻ എം എൽ എ, പി കെ ഫിറോസ്, അഡ്വ മുഹമ്മദ്‌ ഷാ ചർച്ചയിൽ പങ്കെടുത്തു. എം സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, എം എ റസാക്ക് മാസ്റ്റർ, പാറക്കൽ അബ്ദുള്ള, സി കെ സുബൈർ, സാജിദ് നടുവണ്ണൂർ, അഹമ്മദ് സാജു, ആഷിക് ചെലവൂർ, കെ എം എ റഷീദ്, സി ജാഫർ സാദിക്ക്, എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, എസ് വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, കെ പി സുനീർ, സി സിറാജ്, എം ടി സെയ്ദ് ഫസൽ, ഹാരിസ് കൊത്തിക്കുടി, അഫ്നാസ് ചോറോട്, റഫീഖ് കൂടത്തായി നേതൃത്വം നല്‍കി

 

webdesk11: