ഉത്തരാഖണ്ഡിലെ നൈന്റ്റാളിലെ ഹല്‍ദ്വാനിയില്‍ നാലായിരത്തോളം കുടുംബങ്ങളെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം തെരുവിലേക്ക് ഇറക്കിയതിനെതിരെ ഇ.ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ഇവരെ രക്ഷപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനുവേണ്ടി ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിക്ക് അദ്ദേഹം അയച്ച അടിയന്തര കത്തില്‍ ആവശ്യപ്പെട്ടു. ഹല്‍ദ്വാനി റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള കോളനികളില്‍ വര്‍ഷങ്ങളോളമായി താമസിക്കുന്നവരാണിവര്‍. അവര്‍ക്ക ഔദ്യോഗികമായി റേഷന്‍ കാര്‍ഡ്, വാട്ടര്‍ കണക്ഷന്‍, സ്വത്ത് റജിസ്ട്രഷന്‍ എന്നിവയെല്ലാം അനിവദിച്ചു കിട്ടിയിട്ടുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ സ്ഥലത്ത് ആശുപത്രികളും സ്‌കൂളുകളെല്ലാംമുണ്ട്. ഈ സ്ഥലം തങ്ങളുടേതാണെന്ന റെയില്‍വേയുടെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അത്‌കൊണ്ട് ഗവണ്‍മെന്റ് ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ അടിയന്തരമായി ഇടപ്പെട്ട് ഇവരെ കുടിയൊഴിപ്പിക്കുന്നത് തടയണം. ഈ പ്രദേശത്തെ ജനങ്ങളാകെ തീരുന്ന ഈ കുടുമബങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടാതെ ഇരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.