X

എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് പുന:സ്ഥാപിക്കണം: ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ഡല്‍ഹി: രാജ്യം വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സമയത്ത് തങ്ങളാല്‍ കഴിയുന്ന സേവനവും ത്യാഗവും ചെയ്യുന്നത് സംതൃപ്തിയുള്ള കാര്യമാണെന്നും അതേസമയം എംപിമാരുടെ പ്രാദേശിക വികസനഫണ്ട് പുന:സ്ഥാപിക്കണമെന്നും മുസ്ലീംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി. പാര്‍ലമെന്റില്‍ എംപി മാരുടെ അലവന്‍സ് സംബന്ധിച്ച ബില്ലിന്റെ ചര്‍ച്ചവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിമാരുടെ പ്രാദേശിക വികസനഫണ്ട് കൊണ്ട് ധാരാളം കാര്യങ്ങള്‍ ഓരോ മണ്ഡലത്തിലും നടന്നുവരികയാണ്. അതെല്ലാം ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ പോലും പ്രയോജനം ചെയ്യുന്ന കാര്യങ്ങളാണ്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഓരോ എംപിമാരും തങ്ങളുടെ പ്രദേശിക വികസനഫണ്ടില്‍ നിന്നും വലിയ തുക അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്തെല്ലാം വിപരീത സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും എംപി മാരുടെ പ്രാദേശിക വികസന ഫണ്ട് പുനസ്ഥാപിക്കണമെന്ന് ഇടി.ആവശ്യപ്പെട്ടു. 202021, 2122 വര്‍ഷങ്ങളിലേക്കുള്ള എംപി ഫണ്ട് നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഇനി ഫണ്ട് അനുവദിക്കില്ല എന്ന് വ്യക്തമാക്കിയത് കാരണം നിലവില്‍ പൂര്‍ത്തീകരിച്ച പല പ്രവൃത്തികള്‍ക്കും ഫണ്ട് ലഭിക്കാത്ത അവസ്ഥയാണുള്ളത്. സാങ്കേതിക കാരണങ്ങളാല്‍ നിശ്ചിത സമയം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പ്രവൃത്തികളാണിത്. എംപിമാര്‍ക്ക് അനുവദിക്കുന്ന ഫണ്ടായ അഞ്ച് കോടി രൂപ ഗഡുവായിട്ടാണ് അനുവദിച്ചിരുന്നത്. ലഭിച്ച ഫണ്ട് ചെലവഴിക്കുന്ന മുറക്കാണ് മറ്റ് ഗഡുക്കള്‍ അനുവദിക്കുന്നത്. കുടിശ്ശിക ഇനത്തില്‍ ലഭിക്കേണ്ട ഫണ്ടും ഉടന്‍ അനുവദിക്കണമെന്നും എംപി കൂട്ടിച്ചേര്‍ത്തു.

Test User: