X

പൊന്നാനിയിലെ ജനമനസ്സുകളില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

ഇഖ്ബാല്‍ കല്ലുങ്ങല്‍
യു.ഡി.എഫിന്റെ തട്ടകമായ പൊന്നാനിയില്‍ യു.ഡി,എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തില്‍ ബഹൂദൂരം മുന്നില്‍, ഇ.ടി മുഹമ്മദ് ബഷീറിനു ഹാട്രിക് വിജയം സുനശ്ചിമാണെന്ന് വോട്ടര്‍മാര്‍ ഒരേ സ്വരത്തില്‍ പറയുന്ന മണ്ഡലമാണിത്. ജനമനസ്സുകളില്‍ അത്രയേറെ സ്ഥാനമുണ്ട് ബഷീറിനു. രണ്ട് തവണ പൊന്നാനിയില്‍ നിന്നും എം.പിയായും അതിനു മുമ്പ് തുഞ്ചത്തെഴുച്ഛന്റെ മണ്ണായ തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു ഇവിടെത്തെ വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. വോട്ടര്‍മാരുമായി അത്രമാത്രം ഇടപഴകുന്ന ബഷീറിനു മണ്ഡലത്തില്‍ സ്‌നേഹോഷ്മളമായ സ്വീകരണമാണെങ്ങും. ഒപ്പം എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും.

സന്‍സാദ് ആദര്‍ശ് പദ്ധതി. ന്യൂനപക്ഷ പദ്ധതികള്‍, പൊതുവികസനങ്ങള്‍, തുടങ്ങിവയയില്‍ പൊന്നാനി പാര്‍ലമെന്റ് മണ്ഡലം പൊന്‍ തിളക്കത്തിലാണ്. ലോക്‌സഭയില്‍ ഓരോ വിഷയത്തിലും ഇ,ടി മുഹമ്മദ് ബഷീര്‍ എം,പി നടത്തിയ ഇടപെടലുകളും പ്രസംഗങ്ങളും വൈറലാണിന്ന്. വിവിധ വിഷയങ്ങളില്‍ അളന്നു മുറിച്ചുള്ള മൂര്‍ച്ചയേറിയ വാക്കുകള്‍, കര്‍ഷകര്‍, പ്രവാസികള്‍, പാവപ്പെട്ടവര്‍, റെയില്‍വെ, കരിപ്പൂര്‍, സാധാരണക്കാര്‍ തുടങ്ങിയ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ ലോക്‌സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും അതു വഴി ഒട്ടേറെ കാര്യങ്ങളില്‍ അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. 605 പ്രവര്‍ത്തികളിലായി 33 കോടി രൂപയുടെ പ്രൊപ്പൊസല്‍ സമര്‍പ്പിക്കുകയും 27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 94% ചിലവഴിച്ചു. പൊന്നാനി മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടു വന്നു. തീരദേശ ഹൈവേക്ക് 2000 കോടി രൂപ. ഒന്നാം ഘട്ടത്തിന് 117 കോടി. പൊന്നാനി പോര്‍ട്ടിന് 2000 കോടി രൂപയുടെ പദ്ധതികളും നിറമുള്ളവയാണ്. ജില്ലയുടെ ഗേറ്റ്‌വേ എന്ന് വിശേഷിപ്പിക്കുന്ന തിരൂര്‍ സ്റ്റേഷന് 8 കോടി രൂപ, പരപ്പനങ്ങാടി 3 കോടി രൂപ, കുറ്റിപ്പൂറം 3 കോടി രൂപ, താനൂര്‍ 1 കോടി രൂപ, തിരുന്നാവായ 1.5 കോടി രൂപ, പള്ളിപ്പുറം 1.5 കോടി രൂപ, പേരശ്ശന്നൂര്‍ 50 ലക്ഷം രൂപ എന്നീ ക്രമത്തില്‍ അനുവദിച്ചു.

തിരൂര്‍ റെയില്‍വേ സ്‌റ്റേഷന്് പൂതിയ കെട്ടിടം നിര്‍മിച്ചു. പരപ്പനങ്ങാടി, താനൂര്‍ ദേവദാര്‍ തിരുനാവായ മേല്‍പ്പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് അണ്ടര്‍പാസ്സേജ് / ഫൂട്ട് ഓവര്‍ബ്രിഡജുകള്‍ നിര്‍മിച്ചു )ദേവദാര്‍ അണ്ടര്‍പാസ്സേജ് പരപ്പനങ്ങാടി അണ്ടര്‍പാസ്സേജ് തിരുനാവായ ഫൂട്ട് ഓവര്‍ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കി.

റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് കോട്ടക്കലില്‍ പബ്ലിക് റിസര്‍വ്വേഷന്‍ സിസ്റ്റം ആരംഭിച്ചു.നന്നമ്പ്ര , കല്‍പകഞ്ചേരി, വെളിയങ്കോട് ഗ്രാമ പഞ്ചായത്തുകളില്‍ സന്‍സാദ് ആദര്‍ശ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി. പൊന്നാനി തീരദേശ മേഖലകളില്‍ കടല്‍ ഭിത്തി നിര്‍മാണത്തിന് 5 കോടി രൂപ അനുവദിച്ചു, ഇത്തരത്തില്‍ നിരവധി വികസനങ്ങള്‍ കൊണ്ടു വന്നു.
ഏഴ് അസംബ്ലി മണ്ഡലങ്ങളും 40 പഞ്ചായത്തുകളും ഏഴ് നഗരസഭകളും 1150 ബൂത്തുകളും ഉള്‍പ്പെട്ടതാണ് പൊന്നാനി ലോക്‌സഭാമണ്ഡലം. മണഡലത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധൂനിക നിലവാരത്തിലേക്കുയര്‍ത്താനും നിരവധി ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാനായതും സുപ്രധാന നേട്ടങ്ങളാണ്.

വാഴക്കാട്ടെ എരഞ്ഞിക്കല്‍ തലാപ്പില്‍ മൂസക്കുട്ടി മാസ്റ്ററുടെയും, കട്ടയാട്ട് ഫാത്തിമയുടെയും മകനായി 1946 ജനുവരി 7നാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെ ജനനം.
കൊടിയത്തൂര്‍ സൗത്ത് യു പി സ്‌കൂള്‍, വാഴക്കാട് ഗവ. ഹൈസ്‌കൂള്‍, ചാലിയം ഉമ്പിച്ചി ഹാജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ ജീവനക്കാരനായി ചേര്‍ു. മാവൂര്‍ ഗ്വാളിയോര്‍ റയോസില്‍ എസ് ടി യു കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നല്‍കി. 1970ല്‍ മുസ്ലിം യൂത്ത് ലീഗ് രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കി. 1985ല്‍ പെരിങ്ങളം മണ്ഡലത്തില്‍ നിന്നും എം എല്‍ എയായി തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 വര്‍ഷങ്ങളില്‍ തിരൂരില്‍ നിന്നും എം എല്‍ എയായി. രണ്ട് തവണകളിലായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 2009, 2014 വര്‍ഷങ്ങളില്‍ പൊന്നാനിയില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചു.

തൊഴിലാളി യൂനിയന്‍ നേതാവായിരിക്കെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും നേടിയ പരിശീലനം ഇ. ടിയിലെ നേതാവിനെ വളര്‍ത്തിയെടുത്തു. പ്രഭാഷകനായി, പരിഭാഷകനായും, സംഘാടകനായും, തൊഴിലാളി നേതാവായും അഞ്ച് പതിറ്റാണ്ട് കാലമായി മുസ്ലിം ലീഗില്‍ സജീവമാണ് ഇ. ടി മുഹമ്മദ് ബഷീര്‍. നിലവില്‍ മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംങ് സെക്രട്ടറിയാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ പ്രസിഡന്റാണ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേന്ദ്ര വഖഫ് ബോര്‍ഡ്, അലീഗഡ് യൂനിവാഴ്‌സിറ്റി കോര്‍ട്ട’് മെമ്പര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പ്രസംഗത്തില്‍ ഒന്നാം സ്ഥാനം നേടി.
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, കൊച്ചി നാഷനല്‍ യൂനിവാഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്നിവ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് യാഥാര്‍ഥ്യമാക്കുന്നതിന് നേതൃപരമായ പങ്ക് വഹിച്ചു. ഡി പി ഇ പി നടപ്പാക്കിയത് ഇ. ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവവും, മേളകളും മലബാറിലേക്ക് കൊണ്ട് വരികയും കലോത്സവങ്ങള്‍ ജനകീയമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു.

1970ല്‍ ബേപ്പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ തീരുമാനിച്ചുവെങ്കിലും പ്രായം തികഞ്ഞിട്ടില്ലെന്നതിനാല്‍ മത്സരിക്കാനായില്ല. പകരം ഇ. ടി തന്നെയാണ് പികെ ഉമര്‍ഖാന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഇഷ്ടപ്പെട്ട പരിഭാഷകനായിരുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ പ്രസംഗങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് ഇ. ടി മുഹമ്മദ് ബഷീര്‍.
വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന കട്ടയാട്ട് റുഖിയയാണ് ഭാര്യ. ഫിറോസ്, സുഹൈബ്, സെമീന നജീബ്, മുനീബ് എന്നിവര്‍ മക്കളാണ്.

രണ്ട് റൗണ്ടുകളിലായി ബഷീര്‍ മണഡലത്തിലെ വോട്ടര്‍മാരെ കണ്ടു. എന്നും യു.ഡി.എഫിനൊപ്പം ഉറച്ചു നിന്ന ചരിത്രപെരുമയുള്ള ലോക് സഭാ മണ്ഡലത്തില്‍ എല്ലാവരുടെയും സമ്മതവും പൊരുത്തവും ഏറ്റുവാങ്ങിയാണ് ബഷീര്‍ പടക്കളത്തില്‍ മുന്നേറുന്നത്. ഇവിടെ ഇ.ടി മുഹമ്മദ് ബഷീറിനു തിളക്കമാര്‍ന്ന വിജയം ഉറപ്പാണ്.
പല തരത്തിലുള്ള പരീക്ഷണം നോക്കി ഇടതുന്നണി അമ്പേ പരാജയപ്പെട്ട ചരിത്രമാണ് പൊന്നാനിയില്‍. സി.പി.ഐ മത്സരിച്ചിരുന്ന പൊന്നാനി സീറ്റില്‍ 2009 മുതല്‍ സി.പിഎം ഏറ്റെടുക്കുകയും എന്നാല്‍ പരാജയഭീതിയില്‍ നാളിതു വരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി.പി.എം കൂട്ടാക്കത്ത മണ്ഡലവുമാണ്. സ്വതന്ത്രനെ തേടി ഓരോ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം നെട്ടോട്ടമോടാറാണ്. പി.വി അന്‍വര്‍ എംഎല്‍എയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. നിലവില്‍ നിലമ്പൂര്‍ എം,എല്‍എയാണ്, കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ ഏറനാട് നിയമ സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. നിരവധി ക്രിമിനല്‍ കസുകളില്‍ അന്വേഷണം നേരിടുന്നു. സി.പി.എം സഹയാത്രികനായ പ്രവാസി എഞ്ചിനീയറില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ വഞ്ചനാ കുറ്റത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്.
വി.ടി രമയാണ് ബി.ജെപി സ്ഥാനാര്‍ത്ഥി. പ്രമുഖരാരും ഇവിടെ എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കാനില്ല.

chandrika: