X

ലീഗൊരു അന്വേഷണ ഏജന്‍സിയല്ല: ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ഒരു സംഘടനയെ നിരോധിക്കണമോ വേണ്ടെയോ എന്ന് തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗല്ലെന്നും അതിന്റെ ചുമതല അതാത് അന്വേഷണ ഏജന്‍സികള്‍ വഹിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാമ്പസില്‍ നടന്ന അക്രമങ്ങള്‍ക്ക് യു.എ.പി.എ ചുമത്തുന്നത് ശരിയല്ല. യു.എ.പി.എ എന്ന കരിനിയമത്തെ പാലിമെന്റില്‍ എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. കാമ്പസുകള്‍ ചോരക്കളമാവാതിരിക്കാന്‍ വേണ്ട നടപടികളാണ് കൈക്കൊള്ളേണ്ടത്. പ്രതികള്‍ക്കെതിരെ ഗൗരവകരമായ കേസുകള്‍ ചുമത്തി ശക്തമായ നിയമ നടപടിയെടുക്കണം. അത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്.

മുസ്്‌ലിം ലീഗ് എന്നും അക്രമങ്ങളെ എതിര്‍ത്തപാര്‍ട്ടിയാണ്. അക്രമങ്ങളെ ന്യായീകരിച്ച ചരിത്രം ലീഗിനില്ല. അക്രമിക്കപ്പെട്ടവനൊപ്പം ചേര്‍ന്നു നിന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗ്. മുസ്്‌ലിം ലീഗില്‍ ഒരു തീവ്ര ശക്തികളും നുഴഞ്ഞു കയിറിയിട്ടില്ല. ശക്തമായ നേതൃത്വത്തിന് കീഴില്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന പാര്‍ട്ടിയാണ് മുസ്്‌ലിം ലീഗെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

chandrika: