പാലക്കാട് :നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെയും വന്യമൃഗശല്യവും വളം വിലക്കയറ്റവും മറ്റും കൊണ്ട് പൊറുതിമുട്ടുന്ന കർഷകന്റെ നടുവൊടിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും സ്വതന്ത്ര കർഷകസംഘം നവംബർ 15ന് നടത്തുന്ന ഏകദിന സത്യാഗ്രഹസമരം മുസ്ലിം ലീഗ് ഒർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ ഉദ്ഘാനം ചെയ്യും.
ഏഴു മാസത്തിലധികമായി നെല്ലിൻറെ സംഭരണ വില നൽകാതെയും സംഭരണം വിവിധ ഏജൻസികളെ ഏൽപ്പിച്ച് സംഭരണവില വൈകിപ്പിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ നടക്കുന്നസത്യാഗ്രഹം വിജയപ്രദമാക്കണമെന്ന് സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീനും ജന.സെക്രട്ടറി കളത്തിൽ അബ്ദുല്ലയും ആവശ്യപ്പെട്ടു.
പാലക്കാട് സിവിൽ സ്റ്റേഷന് മുമ്പിൽ 15 ന് രാവിലെ പത്തിന് സമരം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 വരെ സമരം തുടരും. കുറുക്കോളി മൊയ്തീൻ എംഎൽഎ സത്യാഗ്രഹ സമരത്തിന് നേതൃത്വം നൽകും. കർഷകസംഘം സംസ്ഥാന, ജില്ലാ ,മണ്ഡലം ,തദ്ദേശ ഭാരവാഹികളും സത്യാഗ്രഹസമരത്തിൽ പങ്കെടുക്കും. എംപിമാർ ,എംഎൽഎമാർ, മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ,മണ്ഡലംനേതാക്കൾ നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കളത്തിൽ അബ്ദുള്ള സമ്മേളനത്തിൽ ആമുഖപ്രഭാഷണം നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾക്കെതിരെ ജില്ലയിൽ നടക്കുന്ന പ്രക്ഷോഭത്തിന് സർവരുടെയും പിന്തുണ ഉണ്ടാകണമെന്ന് അവർ അറിയിച്ചു.
വി.കെ.ശ്രീകണ്ഠൻ എം പി , എൻ.ഷംസുദ്ദീൻ എംഎൽഎ ,ഷാഫി പറമ്പിൽ എംഎൽഎ ,വിഎസ് വിജയരാഘവൻ ,എ.തങ്കപ്പൻ, പി ബാലഗോപാൽ, മുതലാന്തോട് മണി, കെ.എ ചന്ദ്രൻ ,വി .സി .കബീർ തുടങ്ങിയ നേതാക്കൾ സമരത്തെ അഭിസംബോധന ചെയ്യും. മുസ്ലീം ജില്ലാ പ്രസിഡണ്ട് മരക്കാർ മാരായമംഗലം ,ജനറൽസെക്രട്ടറി ടി എ സിദ്ധിഖ് ,ടി എ സലാം മാസ്റ്റർ, എം എം ഹമീദ്, പി.എതങ്ങൾ, മുസ്തഫ തങ്ങൾ ,റിയാസ് നാലകത്ത്, ഷംല ഷൗക്കത്ത് തുടങ്ങിയവർ പ്രസംഗിക്കും. മുഴുവൻ കർഷക സുഹൃത്തുക്കളും പരിപാടിക്ക് എത്തിച്ചേരണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു.