പഴയ കാല കലോത്സവ ഓര്‍മ്മ പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കലോത്സവ ഓര്‍മ്മകളില്‍ നിന്ന് എന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് ഓര്‍മ്മ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സിനിമാ നടന്‍ ഗിന്നസ് പക്രുവിന് സമ്മാനദാനം ചെയ്യുന്ന ചിത്രമാണ് ഫേസ്ബുക്കിലുള്ളത്.
പോസ്റ്റിന് താഴെ കൗതുകമുണര്‍ത്തുന്ന ചിത്രത്തിന് താഴെ നിരവധിപേര്‍ അഭിപ്രായം പങ്കിടുകയാണ്. കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവം വീണ്ടും കോഴിക്കോടെത്തിയതില്‍ മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.