കേരളത്തില്‍ ആയുര്‍വേദ യൂണിവേഴ്‌സിറ്റി അനുവദിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
വര്‍ത്തമാന കാലത്തെ ആരോഗ്യ മേഖലയിലെ സുപ്രധാന മേഖലയാണ് ആയുര്‍വേദം.ഓരോ വര്‍ഷവും ഇന്ത്യയിലേക്ക് ധാരാളം ടൂറിസ്റ്റുകള്‍ വരുന്നുണ്ട്. അതില്‍ എല്ലാവരുടെയും ഒന്നാം ഓപ്ഷന്‍ കേരളമാണ്. അവരില്‍ പലരും നമ്മുടെ വൈദ്യപാരമ്പര്യം തിരഞ്ഞാണ് എത്തുന്നത് , ഇതെല്ലാം ഉണ്ടായിട്ടും കേരളത്തിന് അര്‍ഹമായ ആയുര്‍വേദ യൂണിവേഴ്‌സിറ്റി ഇത് വരെ അംഗീകരിച്ചിട്ടില്ല. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കോട്ടക്കലില്‍ അത് സ്ഥാപിക്കണമെന്ന് മുമ്പും ഞാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ആയുര്‍വേദ സാധ്യതകളെ കുറിച്ച് പറഞ്ഞത് ശരിയാണെന്ന് ആയുഷ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പാര്‍ലമെന്റില്‍ മറുപടി പറഞ്ഞു . ഇക്കാര്യത്തില്‍ കേരള ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നും വിശദമായ റിപോര്‍ട്ടുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മഹത്തായ ആയുര്‍വേദ പാരമ്പര്യം എല്ലാവരാലും പ്രകീര്‍ത്തിക്കപ്പെട്ടതാണെന്ന് ഇതിന് മന്ത്രി മറുപടി നല്‍കി.