X
    Categories: indiaNews

എം.എസ്.എഫ് ദേശീയ കമിറ്റിയുടെ ആവശ്യപ്രകാരം പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് വിഷയം പാര്‍ലെമെന്റില്‍ ഉന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

പാവങ്ങളായ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പ്രീമെട്രിക്ക് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര ഗവണ്മെന്റ് നിലപാട് ക്രൂരമാണെന്നും അത് ഉടനെ പുനഃ പരിശോധിച്ച് അവരോട് കാണിച്ച ക്രൂരത തിരുത്തണമെന്നും മുസ്ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇന്ന് പാര്‍ലമെന്റില്‍ ശൂന്യവേളയില്‍ ആവശ്യപ്പെട്ടു. എം എസ് എഫ് ദേശീയ സെക്രട്ടറി അഡ്വ. പി.ഇ സജല്‍ ഇന്നലെ അദ്ദേഹത്തെ ഡല്‍ഹിയിലെ വസതിയിലെത്തി വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു.

പരമ ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന സ്‌കോളര്‍ഷിപ് സാമൂഹ്യ നീതി ട്രൈബല്‍ വകുപ്പ് മന്ത്രാലയത്തിന്റെ കീഴിയില്‍ നടന്ന് വരുന്ന പദ്ധതി പ്രകാരമാണ്.ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ കൊടുക്കുകയില്ലെന്ന ഗവണ്മെന്റ് തീരുമാനം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്.അതില്‍ ഏറ്റവും വിചിത്രമായ ഒരു കാര്യം ഈ സ്‌കോളര്‍ഷിപ്പുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷ ഇക്കൊല്ലവും എല്ലാ വിദ്യാര്‍ത്ഥികളും സമര്‍പ്പിക്കുകയും അതിന്റെ സൂക്ഷ്മ പരിശോധനയടക്കം പൂര്‍ത്തിയാക്കുകയും ചെയ്തിരിക്കുന്നു വെന്നുവെന്നുള്ളതാണ്.ഈ തുച്ഛമായ സ്‌കോളര്‍ഷിപ്പ് കൊണ്ട് പഠിച്ച് രക്ഷപ്പെട്ടു പോകുന്നവരായിരുന്നു ഈ പാവങ്ങള്‍. ഇവരുടെ ഈ ആനുകൂല്യം തട്ടിപ്പറിച്ചെടുത്തത് കൊണ്ട് ഈ സര്‍ക്കാരിന് എന്ത് ലാഭമാണ് കിട്ടാന്‍ പോകുന്നതെന്ന് എം.പി ചോദിച്ചു.

ഗവണ്മെന്റ് വളരെ അടിയന്തിരമായി മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ ഈ തീരുമാനം പുനഃ പരിശോധിച്ച് ഈ സ്‌കോളര്‍ഷിപ്പ് പുനഃ സ്ഥാപിക്കണമെന്നും ഇപ്പോള്‍ കെട്ടി കിടക്കുന്ന അപേക്ഷകള്‍ പെട്ടന്ന് തന്നെ അനുവദിച്ചു നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.

Test User: