X

മുത്തലാക്കിന്റെ മറവില്‍ മുസ്ലിംകളെ ജയിലിലടക്കാന്‍ ശ്രമം: ഇ.ടി

പാലക്കാട് ജില്ലാ യൂത്ത്‌ലീഗ് കാമ്പയിനിന്റെ ഭാഗമായി 500 കേന്ദ്രങ്ങളില്‍ നടത്തിയ 'നാട്ടൊരുമ' യുടെ ജില്ലാ തല സമാപനം പട്ടാമ്പിയില്‍ മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

പട്ടാമ്പി: അപ്രസക്തമായ മുത്തലാക്കിന്റെ മറവില്‍ രാജ്യത്ത് പുതിയ കാടന്‍ നിയമമുണ്ടാക്കി മുസ്ലിംകളെ ജയിലടക്കാനുള്ള ശ്രമമാണ് മോദിയുടെ ഫാസിസ്റ്റു ഭരണത്തിന്റെ ലക്ഷ്യമെന്ന് മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. ‘ഫാസിസത്തിനെതിരെ’ എന്ന പ്രമേയവുമായി ജില്ലാ യൂത്ത്‌ലീഗ് കാമ്പയിനിന്റെ ഭാഗമായി 500 കേന്ദ്രങ്ങളില്‍ നടത്തിയ ‘നാട്ടൊരുമ’യുടെ ജില്ലാ തല സമാപനം പട്ടാമ്പിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊലപാതകം, ബലാത്സംഗം പോലത്തെ കുറ്റതൃത്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ആരുടേതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ മുസ്്‌ലിം വിവാഹ മോചനകേസുകളെ ദുരുപയോഗം ചെയ്ത് പുരുഷനെ ജയിലടക്കുന്ന മുത്തലാക്ക് നിരോധന ബില്‍ ഗൂഢലക്ഷ്യം നിറഞ്ഞതാണ്. രാജ്യത്തിന്റെ സംസ്‌കാരം പുതിയ ദിശയിലേക്ക് നിര്‍വചിക്കുകയാണ് മോദി ഭരണം. ഫാസിസത്തിന്റെ സര്‍വ്വ നടന്നാക്രമണങ്ങളെയും ചെറുക്കാന്‍ മതേതര ബോധമുള്ള യുവജനത തിരമാലകളെ ഭേദിച്ചു മുന്നേറുന്നവരാകണമെന്ന് ഇ.ടി അഭ്യര്‍ത്ഥിച്ചു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിത് അധ്യക്ഷത വഹിച്ചു. വി.ടി ബല്‍റാം എം.എല്‍.എ, സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍, മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം.എ കരീം, ജില്ലാ ജനറല്‍സെക്രട്ടറി മരക്കാര്‍ മാരായമംഗലം, യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് , പി.പി അന്‍വര്‍ സാദത്ത്, ഗഫൂര്‍ കോല്‍കളത്തില്‍ , ഇഖ്ബാല്‍ പുതുനഗരം സംസാരിച്ചു.

chandrika: