X

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം ആവശ്യമില്ലെന്ന സിപിഎമ്മിന്റെ നിലപാട് അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി സഖ്യം ആവശ്യമില്ലെന്ന സിപിഎമ്മിന്റെ നിലപാട് കോണ്‍ഗ്രസിനോടുള്ള അന്ധമായ വിരോധത്തിന്റെ ഭാഗമാണെന്ന് മുസ്‌ലിം ലീഗ് നേതാവും എംപിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍.
ബിജെപിക്കെതിരെ യോജിച്ചുള്ള രാഷ്ട്രീയ സഖ്യത്തിന് പകരമായി സിപിഎം നിഷേധാത്മകമായ സമീപനമാണെടുക്കുന്നതെന്നും അവരെന്നും ബിജെപിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇ.ടി കുറ്റപ്പെടുത്തി.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ 5 സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് ഗുണകരമാകുന്ന നിലപാടാണ് സിപിഎം സ്വീകരിക്കാനിരിക്കുന്നതെന്നും ഇ.ടി വ്യക്തമാക്കി. കോണ്‍ഗ്രസിനോടുള്ള അന്ധമായ വിരോധമാണ് ബിജെപിക്ക് അധികാരം നല്‍കിയതെന്ന് പറഞ്ഞ ഇ.ടി പ്രതിപക്ഷ എൈക്യത്തെ ദുര്‍ബലപ്പെടുത്തുന്ന സമീപനമാണ് സിപിഎം സ്വീകരിക്കുന്നതെന്നും പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നില്‍ നിര്‍ത്തികൊണ്ട് മറ്റുള്ളവര്‍ ചേര്‍ന്ന് നിന്നുവേണം ബിജെപിയെ നേരിടാനെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Test User: