മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയതിനെതിരെ സമരം ചെയ്ത വിദ്യാര്‍ഥികളെ വിട്ടയക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ഫെല്ലോഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എം എസ് എഫ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടകള്‍ ഡല്‍ഹി ശാസ്ത്രി ഭവനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സമരം ചെയ്ത വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ എത്തി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്യോഗസ്ഥരോട് സംസാരിച്ചു. വിദ്യാര്‍ത്ഥികളെ ഉടനെ വിട്ടയക്കുമെന്ന് പോലിസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന്് അദ്ദേഹം അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ദ്രോഹ നയത്തിനെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥി പോരാളികള്‍ക്ക് ഫെയ്‌സ് ബുക്കിലൂടെ അദ്ദേഹം അഭിവാദ്യങ്ങള്‍ കുറിച്ചു.