ന്യൂഡല്‍ഹി. കേന്ദ്ര സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഹജ്ജ് നയം ഏറെ ആശങ്കയുണ്ടാക്കുന്നതും പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തുന്നതുമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി ശ്രീ മുഖ്താര്‍ അബ്ബാസ് നഖ്‌വിയെ നേരില്‍ കണ്ടാവശ്യപ്പെട്ടു.ഇത് ഉടന്‍ തന്നെ പുന:പരിശോധിക്കണമെന്നും ഹജ്ജ് നയ കരട്-രേഖ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കെ അതിന്ന് ഒരു അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഗവണ്‍മെന്റ് ഇടപെട്ട് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ നല്‍കിയ കാര്യങ്ങളത്രയും നിരവധി പ്രശ്‌നങ്ങളുണ്ടാക്കുന്നവയാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി് പറഞ്ഞു.
ഗവണ്‍മെന്റ് ക്വാട്ടയില്‍ നിന്ന് 5% കുറക്കുകയും സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ക്ക് 5% കൂട്ടുകയും ചെയ്ത നടപടി വളരെ വലിയ ആക്ഷേപങ്ങള്‍ക്കിടവരുത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് നിരക്കില്‍ പോവാമായിരുന്ന 7000 ത്തോളം ഹാജിമാരുടെ അവസരമാണ് ഇതിന്റെ ഫലമായി കേരളത്തിന് പോലും നഷ്ടപ്പെട്ടിരിക്കുന്നത്. അതേ സമയം ഇത് സ്വകാര്യ മേഖലക്ക് വളരെ വലിയ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ഇടവരുത്തുകയും ചെയ്യുന്നു.
70 വയസ്സ് തികഞ്ഞവര്‍ക്കും ആഞ്ചാം കൊല്ലക്കാര്‍ക്കും ഉണ്ടായിരുന്ന സംവരണം നീക്കം ചെയ്യുകയും ചെയ്തു. വളരെ പ്രതീക്ഷയേ
എമ്പാര്‍ക്കേഷന്‍ പോയന്റ് 21ല്‍ നിന്ന് 9 ആക്കി ചുരുക്കുകയും ഇപ്രാവശ്യമെങ്കിലും കോഴിക്കോട് എംപാര്‍ക്കേഷന്‍ പോയന്റ് തിരിച്ച ്‌കൊണ്ടുവരുമെന്ന വാക്ക് പാലിക്കപ്പെടാതെ കിടക്കുകയും ചെയ്യുന്നു.
ഹജ്ജ് സബ്‌സിഡി 2022 ആവുമ്പോഴേക്കും ഇല്ലാതാക്കിയാല്‍ മതിയെന്ന കോടതി നിര്‍ദ്ദേശം ഗവണ്‍മെന്റ് ഇക്കൊല്ലം തന്നെ നിറുത്തുകയും ചെയ്തു.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമടക്കം പല സംഘടനകളും ഇക്കാര്യത്തില്‍ ഇടപെട്ടുവെങ്കിലും ഗവണ്‍മെന്റ് അതൊന്നും വകവെച്ചില്ലെന്ന് മാത്രമല്ല ഹജ്ജ് കമ്മിറ്റിയെ നോക്കുകുത്തിയായി നിറുത്തി അതിന് പകരം എക്‌സിക്യൂട്ടിവ് ഓര്‍ഡര്‍ കൊണ്ട് ഹജ്ജിന്റെ ഭരണം നേരിട്ട് നടത്തുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നതെന്നും ബഷീര്‍ എം.പി. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചൂണ്ടിക്കാട്ടി.
ഇതിനെതിരായി നിയമ നടപടികള്‍ സ്വീകരിക്കും. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കേസ് ഫയല്‍ ചെയ്യുന്നുണ്ട്. മുസ്‌ലിം ലീഗും കേസില്‍ കക്ഷി ചേരും.