മലപ്പുറം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വര്‍ത്തമാന കാലത്ത് മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തന ശൈലി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടതുണ്ടെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മുസ്്‌ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് കോക്കൂര്‍ അധ്യക്ഷനായി. മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവിയും ആധുനിക രാഷ്ട്രീയം; പ്രശ്‌നങ്ങള്‍, സമീപനങ്ങള്‍ എന്ന വിഷയത്തില്‍ കെ.എം ഷാജിയും സംസാരിച്ചു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ഡോ. സി.പി ബാവ ഹാജി, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ പ്രസംഗിച്ചു. ഉമ്മര്‍ അറക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം കുരുവമ്പലം സ്വാഗതവും എം. അബ്ദുല്ലക്കുട്ടി നന്ദിയും പറഞ്ഞു. പി.കെ അബ്ദുറബ്ബ്, കെ.പി മുഹമ്മദ് കുട്ടി, അഡ്വ. എം റഹ്്മടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.എം ഷാജി
സമൂഹത്തില്‍ അപരവത്കരിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനും മുസ്‌ലിംലീഗുകാരനാവണമെന്ന് കെ.എം ഷാജി പറഞ്ഞു. ആധുനിക രാഷ്ട്രീയം; പ്രശ്‌നങ്ങള്‍ സമീപനങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതരും സ്ത്രീകളും ഇനിയും ഏറെ മുന്നേറാനുണ്ട്. സമൂഹത്തിലെ മുഴുവനാളുകളെയും ചേര്‍ത്ത് പിടിച്ച് അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ കഴിയണമെന്നും ആത്മവിശ്വാസമുള്ള സമൂഹത്തിലേ ഉത്പാദന ക്ഷമതയുണ്ടാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയ യുഗത്തില്‍ നാം സ്വീകരിക്കുന്ന ഓരോ സമീപനങ്ങളും വീക്ഷിക്കാന്‍ ലോകം മുഴുവന്‍ കണ്ണ് തുറന്നിരിക്കുന്നുണ്ട്. ഓരോ നിലപാടിലും സൂക്ഷ്മത വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി സൈതലവി
പ്രവാചകന്‍ പഠിപ്പിച്ച, ഖുര്‍ആന്‍ കാണിച്ച, മദീനയില്‍ നിന്നുള്ള രാഷ്ട്രീയത്തിന്റെ ഭാരതീയ പതിപ്പാണ് മുസ്്‌ലിംലീഗ് എന്ന് ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവി. പ്രതിനിധി സമ്മേളനത്തോടനുബന്ധിച്ച് മുസ്്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ ഏഴരപ്പതിറ്റാണ്ട് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ വിഭജനത്തിന്റെ പാപഭാരം ഏല്‍ക്കേണ്ടവരല്ല മുസ്്‌ലിംകള്‍. വിഭജനത്തിന് ശേഷം ഇന്ത്യയിലെ മുസ്‌ലിം അതീവ സങ്കീര്‍ണവും നിര്‍ണായകവുമായ ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് രൂപീകരിക്കുന്നത്. ഇന്ത്യയിലെ മുസ്‌ലിംകളുടെ കാര്യത്തില്‍ പാകിസ്താന്‍ ഇടപെടേണ്ടതില്ലെന്നും ഹിന്ദുത്വ വര്‍ഗീയവാദികളെ നേരിടാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞ നേതാക്കന്മാരുടെ പിന്മാഗികളാണ് നാം. അനീതികള്‍ പെരുകുന്ന വര്‍ത്തമാനകാലത്ത് നീതിയുടെ രാഷ്ട്രീയക്കാരായ നാം നീതിനിഷേധിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.