X

കേന്ദ്ര സർക്കാരിന്റെ മാധ്യമ വേട്ടയെ അംഗീകരിക്കാൻ കഴിയില്ല ; ന്യൂസ് ക്ലിക്ക് എഡിറ്റർക്ക് ഐക്യദാർഢ്യം : ഇ.ടി.മുഹമ്മദ് ബഷീർ

ദേശീയ തലത്തിൽ സകല മീഡിയകളും ‘ ഗോഡി മീഡിയ ‘ യായി മാറിയ കാലത്ത് ഒറ്റപ്പെട്ട വിമർശന ശബ്ദങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും അതും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ‘ ന്യൂസ് ക്ലിക്ക് ‘ ന് നേരെയുള്ള നിയമനടപടിയെന്നും മുസ്‌ലിം ലീഗ് ദേശീയ ഒർഗ.സെക്രട്ടറി ഇ .ടി .മുഹമ്മദ് ബഷീർ.ചെറിയ എതിർ ശബ്ദത്തെപോലും സഹിഷ്ണുതയോടെ കാണാൻ കഴിയാത്ത അവസ്ഥയിലേക്ക് മോഡി സർക്കാർ മാറിക്കഴിഞ്ഞിരിക്കുന്നു .എന്നാൽ സാധാരണ ജനങ്ങൾ ഈ സർക്കാരിനെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട് , വരാൻ പോകുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കൂടി അത് കൂടുതൽ വെളിവാകുമെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ ഈ മാധ്യമ വേട്ടയെ അംഗീകരിക്കാൻ കഴിയില്ലെന്നും , തുറങ്കിലടക്കപ്പെട്ട ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്തക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ വ്യക്‌തമാക്കി

webdesk15: