ഗാര്‍ഡന്‍ സിറ്റി: അമേരിക്കയിലെ കന്‍സാസ സ്റ്റേറ്റില്‍ സോമാലിയന്‍ വംശജരുടെ പാര്‍പ്പിട സമുച്ചയത്തിനും പള്ളിക്കും ബോംബുവെക്കാനുള്ള വലതുപക്ഷ തീവ്രവാദികളുടെ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ മുസ്്‌ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാര്‍ഡന്‍ സിറ്റി നഗരവാസികള്‍ റാലി നടത്തി. യു.എസ് നഗരത്തില്‍ മുസ്‌ലിം അനുകൂല റാലി
Dont miss: ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു
പ്രസ്‌ബൈറ്റീരിയന്‍ ചര്‍ച്ച് പുരോഹിതന്‍ റെവ. ഡെനിസ് പാസാണ് റാലി സംഘടിപ്പിച്ചത്. 28,000മാണ് ഗാര്‍ഡന്‍ സിറ്റിയിലെ ജനസംഖ്യ. ഇവരില്‍ ആയിരത്തോളം മുസ്്‌ലിംകളാണുള്ളത്. സോമാലിയ, എത്യോപ്യ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കുടിയേറിയവരാണ് അവര്‍.
മുസ്‌ലിംകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്ന റാലിയില്‍ പ്രസ്‌ബൈറ്റീരിയന്‍ ചര്‍ച്ചിനു കീഴിലുള്ള നൂറോളം പേര്‍ പങ്കെടുത്തു. മുസ്‌ലിംകളുടെ പാര്‍പ്പിട സമുച്ചയത്തിനും പള്ളിക്കും ബോംബുവെക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മൂന്നുപേരെ യു.എസ് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ തൊട്ടടുത്ത ദിവസം നവംബര്‍ ഒന്‍പതിന് ആക്രമണം നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.