X
    Categories: indiaNews

ലോക്ക്ഡൗണ്‍ മൂലം ശമ്പളം കിട്ടാത്തവര്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ തീരുമാനം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ സമയത്ത് ശമ്പളം ലഭിക്കാതിരുന്ന ഇഎസ്‌ഐ അംഗങ്ങളായ തൊഴിലാളികള്‍ക്ക് തൊഴിലില്ലായ്മ വേതനം നല്‍കാന്‍ ഇഎസ്‌ഐ ബോര്‍ഡ് യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ലോക്ക്ഡൗണ്‍ കാലയളവില്‍ ശമ്പളം ലഭിച്ചവര്‍ക്ക് ഈ അനുകൂല്യം ലഭിക്കില്ല. 2021 ജനുവരിക്ക് ശേഷം അടല്‍ ബീമിത് വ്യക്തി കല്യാണ്‍ പദ്ധതിയുടെ നിബന്ധനകളോടെ അടുത്ത വര്‍ഷം ജൂണ്‍ വരെ പദ്ധതി തുടരും.

ബോര്‍ഡ് യോഗത്തിന് മുന്നോടിയായി ഇഎസ്‌ഐ ബോര്‍ഡ് അംഗങ്ങളും തൊഴില്‍ മന്ത്രാലയവും തമ്മില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു. 6,710.67 കോടി രൂപയാകും പദ്ധതി നടപ്പാക്കാന്‍ വേണ്ടി വരുന്ന ഏകദേശ ചെലവെന്നാണ് കണക്കാക്കുന്നത്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: