X

ഇഎസ്‌ഐയില്‍ 1982 ഒഴിവ്

കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനു കീഴിലെ ആസ്പത്രികളിലും ഡിസ്‌പെന്‍സറികളിലുമായി ഒഴിവുള്ള 1982 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര നിയമനമാണ്. സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ 1320 ഒഴിവുകളാണുള്ളത്. ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ പാരാമെഡിക്കല്‍ വിഭാഗത്തില്‍ 662 ഒഴിവുകളുണ്ട്. കേരളത്തില്‍ ഉള്‍പ്പെടെ 20 റീജിയണുകളിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സ്റ്റാഫ് നഴ്‌സിന് ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫ് ഡിപ്ലോമ/ തത്തുല്യം, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. 37 വയസ്സ് കവിയരുത്. ഫിസിയോ തെറാപിസ്റ്റ്: പ്ലസ്ടു സയന്‍സ്, ഫിസിയോ തെറാപ്പിയില്‍ മൂന്നു വര്‍ഷത്തെ ബിരുദം/ഡിപ്ലോമ. ആറു മാസത്തെ ഇന്റേണ്‍ഷിപ്പ്. പ്രായം 32 വയസ്സ് കവിയരുത്.
ഫാര്‍മസിസ്റ്റ് (ഹോമിയോ): പ്ലസ്ടു/ തത്തുല്യം. ഗവ.അംഗീകൃത ഹോമിയോ ഡിസ്‌പെന്‍സറി/ ഹോസ്പിറ്റലില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ഒരു രജിസ്‌ട്രേഡ് ഹോമിയോപതിക്ക് പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പരിചയം. ഫാര്‍മസിസ്റ്റ് (അലോപതി): ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമ, ഫാര്‍മസിസ്റ്റ് രജിസ്‌ട്രേഷന്‍ വേണം. 32 വയസ്സ് കവിയരുത്. ഫാര്‍മസിസ്റ്റ് (ആയുര്‍വേദം): എസ്.എസ്.എല്‍.സി/ തത്തുല്യം, ആയുര്‍വേദ ഡിപ്ലോമ, അംഗീകൃത ആയുര്‍വേദ ഫാര്‍മസിയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. 32 വയസ്സ് കവിയരുത്.
പ്രായത്തില്‍ എസ്.എസ്, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒബിസി വിഭാഗങ്ങള്‍ക്ക് മൂന്നും വര്‍ഷം ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 500 രൂപ. വനിതകള്‍, എസ്.സി, എസ്.ടി, അംഗപരിമിതര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് 250 രൂപ. അപേക്ഷകള്‍ www.esic.nic.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനിലായി രജിസ്റ്റര്‍ ചെയ്യാം. അവസാന തിയതി ജനുവരി 21.

chandrika: