ബാലഭാസ്ക്കറിന്റേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഊഹാപോഹങ്ങളെ വിമര്‍ശിച്ച് സംഗീത സംവിധായകന് ഇഷാന്‍ദേവ്. ആരേയും ബുദ്ധിമുട്ടാക്കാത്ത മനുഷ്യനായിരുന്നു ബാലഭാസ്ക്കറെന്നും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ വേദനാജനകമാണെന്നും ഇഷാന് പറഞ്ഞു. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇതെന്നും ഇഷാന് ഫേസ്ബുക്കില്‍ കുറിച്ചു.
ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപകടം മന:പ്പൂര്‍വ്വം ഉണ്ടാക്കിയതാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പലയിടത്തായി പ്രചരിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഇഷാന്‍ദേവ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത ,ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്നം ,കഷ്ട്ടപാട് ,കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്ക്കും മാതൃക ആയും,മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്കര്‍. വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍ ,വീഡിയോ എന്നിവ വന്നുതുടങ്ങി .കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില് ഒരാളാണ് ബാലഭാസ്കര്‍ എന്ന് നിസംശയം പറയുന്ന നമ്മള് അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ് , അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആള് തന്നെയാണ് അദ്ദേഹം ഇപ്പോഴും ,കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത് ,കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത് .സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പഌസ്