X

യൂറോ കപ്പ്; ഇംഗ്ലണ്ട് ഇറ്റലി കലാശപ്പോര്

യൂറോ കപ്പ് സെമിയില്‍ ഡെന്മാര്‍ക്കിനെ തോല്‍പിച്ച് ഇംഗ്ലണ്ട് കലാശപ്പോരിന്. എക്‌സ്ട്രാ ടൈമിലാണ് ഡെന്മാര്‍ക്കിനെതിരായ ജയം, 2-1. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ഇറ്റലിയോട് ഏറ്റുമുട്ടും. ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍ നേടിയത്. ആദ്യമായാണ് യൂറോകപ്പ് ഫൈനലിലേക്ക് ഇംഗ്ലണ്ട് എത്തുന്നത്. 55 വര്‍ഷത്തിന് ശേഷമാണ് മേജര്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് ടീം പ്രവേശിക്കുന്നത്.

120 മിനുട്ട് നടന്ന കളിയില്‍ പൊരുതിയാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 104ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ വിജയ ഗോള്‍. മിക്കേല്‍ ഡംസ്ഗാര്‍ഡാണ് ഡെന്‍മാര്‍ക്കിനായി ഒറ്റ ഗോള്‍ നേടിയത്. 30ാം മിനിറ്റില്‍ ആയിരുന്നു ഡെന്‍മാര്‍ക്കിന്റെ വക ആദ്യ ഗോള്‍. ക്യാപ്റ്റന്‍ സിമോണ്‍ കെയറിന്റെ സെല്‍ഫ് ഗോളും ടീമിനെ ചതിച്ചു.

 

web desk 1: