മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. ബ്രിട്ടീഷുകാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്‍. നേരത്തെ തന്നെ വിവാഹത്തെക്കുറിച്ച് ഇറോം സൂചനകള്‍ നല്‍കിയിരുന്നു. മണിപ്പൂര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിവാഹമെന്ന് ഇറോം പറഞ്ഞിരുന്നു. കേരളത്തില്‍ വെച്ച് ഒരാഴ്ച്ചുള്ളില്‍ വിവാഹം നടക്കും.
നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നു. ഇറോം ശര്‍മ്മിളയുടെ നിരാഹാരത്തെക്കുറിച്ചറിഞ്ഞ ഡെസ്മണ്ട് ഇറോമിനെ പരിചയപ്പെടുകയായിരുന്നു. 16വര്‍ഷത്തെ നിരാഹാരത്തില്‍ നിന്നും കഴിഞ്ഞ കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ഇറോം പിന്‍മാറിയിരുന്നു. എന്നാല്‍ ഡെസ്മണ്ട് കുടിനോയാണ് നിരാഹാരത്തില്‍ നിന്ന് പിന്‍മാറാന്‍ കാരണമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് മണിപ്പൂര്‍ തെരഞ്ഞെടുപ്പിലേക്ക് പ്രജാ പാര്‍ട്ടിയെന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് പ്രവേശിച്ചുവെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ല. വെറും 90വോട്ടുകള്‍ മാത്രമാണ് അവര്‍ക്ക് നേടാനായത്. ദയനീയ പരാജയത്തിന് ശേഷം കേരളത്തില്‍ ഒരു മാസത്തോളം താമസിക്കാന്‍ ഇറോം ശര്‍മ്മിള എത്തിയിരുന്നു. രാഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരിക രംഗം ഒന്നടങ്കം ഇറോമിനെ സ്വീകരിച്ചതിനുശേഷമാണ് വിവാഹം കേരളത്തില്‍ നടക്കുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.