X

എറണാകുളത്ത് യു.ഡി.എഫ്; വ്യക്തമായ ലീഡോടെ ടി.ജെ വിനോദ്


തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന് വ്യക്തമായ മുന്നേറ്റം നല്‍കുന്നതാണ് ഫലസൂചനകള്‍. 3830 വോട്ടുകള്‍ക്ക് യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മനു റോയിയാണ് മുഖ്യമായും മത്സരരംഗത്തുള്ളത്.

കേരളം ഉള്‍പ്പെടെ 18 സംസ്ഥാനങ്ങളിലായി 51 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഒപ്പം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നു. മഹാരാഷ്ട്ര, ബീഹാര്‍ സംസ്ഥാനങ്ങളിലെ ഓരോ ലോക്‌സഭാ മണ്ഡലത്തിലും തിങ്കളാഴ്ച ആയിരുന്നു വോട്ടെടുപ്പ്. എല്ലായിടത്തെയും വോട്ടെണ്ണല്‍ ഇന്ന് നടക്കും.

web desk 1: