മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രം എര്‍ലിങ് ഹാലന്‍ഡിന് പ്രൊഫഷനല്‍ ഫുട്ബാളേഴ്‌സ് അസോസിയേഷന്റെ (പി.എഫ്.എ) പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
സഹതാരങ്ങളായ കെവിന്‍ ഡിബ്രൂയിന്‍, ജോണ്‍ സ്‌റ്റോണ്‍സ്, ആഴ്‌സണലിന്റെ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ബുക്കയോ സാക്ക, മുന്‍ ടോട്ടന്‍ഹാം താരമായ ഹാരി കെയ്ന്‍ എന്നിവരെ പിറകിലാക്കിയാണ് 23കാരനായ നോര്‍വീജിയന്‍ താരം ഒന്നാമതെത്തിയത്. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ 53 മത്സരങ്ങളില്‍നിന്ന് 52 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ടീമിനെ അപൂര്‍വ ട്രിപ്പ്ള്‍ കിരീടത്തിലേക്കും നയിച്ചു. ചാമ്പ്യന്‍സ് ലീഗിനു പുറമെ, പ്രീമിയര്‍ ലീഗിലും എഫ്.എ കപ്പിലും സിറ്റി കിരീടം നേടിയിരുന്നു.
നേരത്തെ, പ്രീമിയര്‍ ലീഗിലെ പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരവും ഫുട്ബാള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ പുരുഷ പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. ആസ്റ്റണ്‍ വില്ല സ്‌ട്രൈക്കര്‍ റാചല്‍ ഡാലിക്കാണ് പി.എഫ്.എയുടെ വനിത പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. വനിത സൂപ്പര്‍ ലീഗില്‍ 22 ഗോളുകളുമായി താരം ടോപ് സ്‌കോററായിരുന്നു. ചെല്‍സിയുടെ വനിത താരം ലോറണ്‍ ജെയിംസിനാണ് യങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം.