കോപ്പഹേഗന്‍: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്‍മാര്‍ക്ക് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യന്‍ എറിക്‌സണായി പ്രാര്‍ഥനയോടെ ഫുട്‌ബോള്‍ ലോകം. ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിയിരിക്കെയാണ് എറിക്‌സണ്‍ മൈതാനത്ത് കുഴഞ്ഞു വീണത്. എറിക്‌സണ് അടിയന്തിരമായ വൈദ്യസഹായം ലഭ്യമാക്കി. എറിക്‌സന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
മെഡിക്കല്‍ സംഘം എറിക്‌സണ് വൈദ്യസഹായം നല്‍കുമ്പോള്‍ ഡെന്‍മാര്‍ക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു. സിപിആര്‍ നല്‍കിയശേഷം ആരോഗ്യനിലയില്‍ പുരോഗതിയില്ലാത്തതിനെത്തുടര്‍ന്ന് എറിക്‌സണെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി.
മത്സരത്തിനിടെ എറിക്‌സണ്‍ കുഴഞ്ഞുവീണത് കണ്ട് റഫറി ആന്റണി ടെയ്‌ലര്‍ ഉടന്‍ മത്സരം നിര്‍ത്തിവെച്ചു. എറിക്‌സണായി ഫുട്‌ബോള്‍ ലോകത്തോടൊപ്പം ഗ്യാലറിയുണ്ടായിരുന്ന ആയിരങ്ങളും കണ്ണീരണിഞ്ഞ് പ്രാര്‍ഥനയില്‍ മുഴുകി. എറിക്‌സണ്‍ കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ആരോഗ്യനില തൃപ്തികരമാണെന്നറിഞ്ഞതോടെ ഇരുടീമുകളും കളി തുടരാനുള്ള സന്നദ്ധത അറിയിച്ചു.