ചരിത്രസ്ഥലങ്ങളുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, ഹര്‍ജിക്കാരനായ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി ഉപാധ്യയ്ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ജസ്റ്റിസുമാരായ കെ.എം ജോസഫും, ബി.വി നാഗരത്‌നയുമാണ് ഹിന്ദു മതത്തിന്റെ മഹത്വത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സുപ്രീം കോടതി വിശദീകരിച്ചു നല്‍കിയത്.
താന്‍ ഒരു ക്രിസ്ത്യാനി ആണെങ്കിലും ഹിന്ദുമതം ഇഷ്ടമാണെന്ന് ജസ്റ്റിസ് കെ.എം ജോസഫ് വ്യക്തമാക്കി. ഹര്‍ജിയുടെ ഉദ്ദേശശുദ്ധിയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചു. കോടതി നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി മാറരുതെന്ന് ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടു. ഉപാദ്യായയുടെ ഹര്‍ജി ജസ്റ്റിസ് കെ എം ജോസഫും ജസ്റ്റിസ് നാഗരത്‌നവും ഉല്‍പ്പെട്ട ബെഞ്ച് തള്ളി.