അങ്കാറ: ജറൂസലം വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റെ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിവാദ പ്രഖ്യാപനത്തിനെതിരെ തുര്‍ക്കി പ്രസിഡന്റ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍. ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ ജനവികാരം ഉയര്‍ന്നു വരണമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതികരിക്കാന്‍ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ട്, തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.
യുഎസിന്റെ നടപടിയ്‌ക്കെതിരെ പ്രതികരിക്കാന്‍ 13ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓര്‍പ്പറേഷന്‍ രാജ്യങ്ങളുടെ പ്രതിനിധികളെ വിളിച്ചു ചേര്‍ക്കും.
പ്രതിഷേധത്തിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ്ത്വയ്യിബ് ഉര്‍ദ്ദുഗാനും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. പുടിന്റെ അങ്കാറ സന്ദര്‍ശനത്തോട് അനുബന്ധിച്ച് നാളെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുകയാണ് പുടിന്റെ യാത്രയുടെ ലക്ഷ്യം. അന്താരാഷ്ട്ര പ്രശ്‌നങ്ങളും ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ജറുസലേം, സിറിയ തുടങ്ങിയ വിഷങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്യും. ജറുസലം വിഷയം സംബന്ധിച്ച് ഇരു നേതാക്കളും വ്യാഴാഴ്ച ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു.