X

ഈരാറ്റുപേട്ട നഗരസഭ: യു.ഡി.എഫ് അടിയന്തരപ്രമേയം പാസായി; എല്‍.ഡി.എഫിന് ഭരണ നഷ്ടം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. എല്‍.ഡി.എഫ് സ്വതന്ത്രന്‍ പിന്തുണ നല്‍കിയതോടെയാണ് പ്രമേയം പാസായത്. ഇതോടെ എല്‍.ഡി.എഫിന് നഗരസഭാ ഭരണം നഷ്ടമായി.

15പേര്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എല്‍.ഡി.എഫ് സ്വതന്ത്രനായ വി.കെ കബീറാണ് വിപ്പ് ലംഘിച്ച് യു.ഡി.എഫിനെ പിന്തുണച്ചത്. വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് എല്‍ഡിഎഫി കബീറിന് വിപ്പ് നല്‍കിയിരുന്നു.

ചെയര്‍മാന്‍ ടി.എം റഷീദിനും വൈസ് ചെയര്‍പേഴ്‌സണ്‍ കുഞ്ഞുമോള്‍ സിയാദിനുമെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 28 അംഗ നഗരസഭയില്‍ യുഡിഎഫിന് 11ഉം എല്‍ഡിഎഫിന് 13ഉം എസ്ഡിപിഐക്ക് നാലും അംഗങ്ങളാണുള്ളത്.

chandrika: