ദുബൈ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനം നടപ്പാക്കി യുഎഇ. നേരത്തെ നടപ്പാക്കിയ നിയമം സെപ്തംബര്‍ 25 മുതല്‍ പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 25ന് പ്രഖ്യാപിച്ച നിയമമാണ് നാളെ മുതല്‍ നടപ്പാകുന്നത്.
മനുഷ്യവിഭവ ശേഷി മന്ത്രാലയമാണ് തുല്യവേതനം നടപ്പാക്കാന്‍ മന്ത്രിസഭയ്ക്ക് മുമ്പില്‍ ശിപാര്‍ശ സമര്‍പ്പിച്ചത്. വിഷയം മന്ത്രിസഭ ചര്‍ച്ച ചെയ്ത ശേഷം ഉത്തരവില്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഒപ്പുവയ്ക്കുകയായിരുന്നു. തൊഴില്‍ മേഖലയില്‍ ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ലോകസാമ്പത്തിക ഫോറം പുറത്തിറക്കുന്ന ആഗോള ലിംഗഅസമത്വ സൂചികയില്‍ ഓരോ വര്‍ഷവും നില മെച്ചപ്പെടുത്തുന്ന രാജ്യമാണ് യുഎഇ. അറബ് രാഷ്ട്രങ്ങളില്‍ തൊഴില്‍ മേഖലയിലെ ലിംഗവിവേചനം കുറവുള്ളത് യുഎഇയിലാണ് എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.