സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മറ്റിയംഗം ഇപി ജയരാജനും എം മുകേഷ് എംഎൽഎയ്ക്കും രൂക്ഷ വിമർശനം. ഇപിയുടെത് കമ്യൂണിസ്റ്റിന് നിരക്കാത്ത രീതിയാണെന്നും തിരഞ്ഞെടുപ്പ് ദിവസത്തെ ഇപിയുടെ വെളിപ്പെടുത്തൽ പാർട്ടിക്ക് തിരിച്ചടിയായിയെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.
ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശമുണ്ടായിട്ടും എന്തിനാണ് എം മുകേഷിനെ ലോക്സഭാ സ്ഥാനാർഥിയാക്കിയതെന്നും സമ്മേളനത്തിൽ ചോദ്യം ഉയർന്നു.
7 ഏരിയ കമ്മറ്റികളിൽ നിന്നുള്ള അംഗങ്ങളാണ് വിമർശനമുന്നയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിഷയം പുറത്തുവന്നത് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്.
ചടയമംഗലം ഏരിയ കമ്മറ്റിയിൽ നിന്നുള്ള അംഗങ്ങളാണ് മുകേഷിനെതിരെ വിമർശനം ഉന്നയിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഒരു സ്ഥാനാർഥിയായിരുന്നെങ്കിൽ പോലും ഇത്തരം ദയനീയമായിട്ടുള്ള പരാജയം ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പലപ്പോഴും മുകേഷിൽ നിന്ന് സ്ഥാനാർഥിയെന്ന നിലയിലുള്ള സമീപനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.
വരും ദിവസങ്ങളിൽ കൂടുതൽ ഏരിയ കമ്മറ്റികളിൽ നിന്നും ഇത്തരത്തിൽ നേതാക്കൾക്കെതിരെ വിമർശനമുയരാൻ സാധ്യതയുണ്ട്. വരും ജില്ലാ സമ്മേളനങ്ങളിലും ഇപി ജയരാജനടക്കമുള്ള നേതാക്കൾ