കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണെന്നും അത് മാറണമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അഭിപ്രായങ്ങളുണ്ടാവും.അവർ പറയട്ടെ.അഭിപ്രായം പറയുന്നതിനെ നിരാകരിക്കുന്നില്ല.ആധുനിക കാലഘട്ടത്തിന്റെ രീതിയിലേക്ക് കള്ളുഷാപ്പുകൾ മാറണം.‘ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.നയം മാറുന്നതോടെ വലിയ തൊഴിൽ സാധ്യതയുണ്ടാവും.റിസോർട്ടുകളിൽ തെങ്ങുണ്ടെങ്കിൽ അവർ ചെത്തി കൊടുക്കട്ടെയെന്നും ഇ.പി.ജയരാജൻ പറഞ്ഞു.