കെ.പി ജലീല്‍
സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി ജയരാജന്‍ സി.പി.എമ്മുമായി അകലുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ നിയമിച്ചതിലുള്ള അനിഷ്ടമാണ് ഇതിന് കാരണമെന്നാണ ്‌റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്കെതിരെ രാജ് ഭവന് മുന്നില്‍ ഇടതുമുന്നണി നടത്തിയ ധര്‍ണയില്‍ പ്രധാനസംഘാടനകനായിട്ടും കണ്‍വീനര്‍പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് ഇതുസംബന്ധിച്ച ഊഹാപോഹം പരന്നത്. അതിനുശേഷം ആഴ്ചകഴിഞ്ഞിട്ടും ജയരാജന്‍ പാര്‍ട്ടിയില്‍ സജീവമല്ല. എ.കെ ജി സെന്ററില്‍പോലും അദ്ദേഹം എത്തുന്നില്ല. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെതുടര്‍ന്ന് പാര്‍ട്ടിസെക്രട്ടറിയായി എത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. എം.വി ഗോവിന്ദനെ സെക്രട്ടറിയാക്കിയത് മന്ത്രിസ്ഥാനം രാജിവെപ്പിച്ചായിരുന്നു. അദ്ദേഹത്തിന് പോളിറ്റ് ബ്യൂറോ അംഗത്വവും നല്‍കി. പിണറായി വിജയനാണ് ഇതിന് പിന്നിലെന്നാണ ്ജയരാജന്റെ പരാതി.
ജയരാജന്‍ പാര്‍ട്ടിയുമായി അകലുകയെന്നാല്‍കണ്ണൂരിലെ സി.പി.എം കോട്ടയില്‍ വിളളല്‍ വീഴുമെന്നാണ്. കോടിയേരിയുടെ മരണശേഷം പിണറായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പി.ജയരാജനും പിണറായിയുമായി അത്രഅടുപ്പത്തിലല്ല. ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ മാത്രമാണ് അദ്ദേഹവുമായി ഇപ്പോള്‍ അടുപ്പമുള്ളയാള്‍.
പി.ബിയില്‍ എം.എ ബേബിയും പിണറായി വിജയനും എം.വി ഗോവിന്ദനും മാത്രമാണിപ്പോഴുളളത്. ഇ.പിയെയും എ.കെ ബാലനെയും പരിഗണിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതാണ് ജയരാജനെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്‍മന്ത്രികൂടിയാ കെ.കെ ശൈലജയും പിണറായിയുമായി ഇപ്പോള്‍ അടുപ്പത്തിലല്ല. ബന്ധുനിയമനം പറഞ്ഞ് ആദ്യപിണറായി സര്‍ക്കാരിന്റെ ആറാംമാസം ജയരാജനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയെങ്കിലും അന്നും ജയരാജന്‍ ഇടഞ്ഞിരുന്നു. പിന്നീട് ഏറെ സമ്മര്‍ദത്തിന് ശേഷമാണ ്അദ്ദേഹത്തെ ഉള്‍പെടുത്തിയത്.
വിമാനത്തിലെ യാത്രക്കാരെ തള്ളിമാറ്റിയതും പതിവായി വിടുവായിത്തംപറയുന്നതും മറ്റുമാണ് പിണറായിയെ ജയരാജനുമായി അകറ്റിയതെന്നാണ് സംസാരം. ഏതായാലും പുതിയ കണ്‍വീനറെ തീരുമാനിക്കുന്നതിലേക്ക് കാര്യങ്ങള്‍ചെന്നെത്തുമോ എന്നാണ് ജനം കാത്തിരിക്കുന്നത്.
ഡി.വൈ.എഫ്.ഐയുടെ പ്രഥമ പ്രസിഡന്റായ ജയരാജന്‍ നാല് തവണ എം.എല്‍.എ ആയെങ്കിലും ഒരുതവണ മാത്രമാണ് 2016ല്‍മന്ത്രിയാകുന്നത്. 72കാരനായജയരാജന് ആറുപതിറ്റാണ്ടത്തെ സി.പി.എം ബന്ധമുണ്ട്. എ. വിജയരാഘവനെ മുന്നണി കണ്‍വീനറാക്കിയപ്പോഴും ജയരാജന്‍ ഇടഞ്ഞിരുന്നു. അസുഖമാണ് തിരുവനന്തപുരത്ത് പോകാത്തതിനുള്ള കാരണമായി പറയുന്നതെങ്കിലും പിണറായിയോടുള്ള പിണക്കംതന്നെയാണ് പിന്നിലെന്നാണ് പാര്‍ട്ടിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്.