X

അപസ്മാരം; വിവാഹ മോചനം നല്‍കാനാവില്ല: ബോംബെ ഹൈക്കോടതി

മുംബൈ: അപസ്മാരം ഭേദമാക്കാനാവാത്ത അസുഖമോ മാനസിക വിഭ്രാന്തിയോ അല്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം നല്‍കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. പങ്കാളിക്ക് അപസ്മാരമുണ്ടെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാത്മീകി എസ്.എ മെനെസെസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഭാര്യയ്ക്ക് അപസ്മാരമാണെന്ന് കാട്ടി വിവാഹമോചനം ആവശ്യപ്പെട്ട് 34കാരന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ മാനസിക വൈകല്യമോ ആയി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹിന്ദു വിവാഹനിയമം 13 (1) വകുപ്പനുസരിച്ച് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് യുവാവ് ഹര്‍ജി നല്‍കിയത്. പങ്കാളികളില്‍ ഒരാള്‍ക്ക് മാറാരോഗമോ മാനസിക രോഗമോ ഉണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് പറയുന്നത്. തന്റെ ഭാര്യയ്ക്ക് അപസ്മാരമാണെന്നും ഇത് ഒരു തരത്തിലുള്ള മാനസിക വിഭ്രാന്തിയാണെന്നും അത് ക്രൂരതയാണെന്നും ഭാര്യയ്‌ക്കൊപ്പം കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സൂചിപ്പിച്ചായിരുന്നു ഹര്‍ജി. തനിക്ക് ചുഴലിയുണ്ടെന്നും എന്നാല്‍ അത് മാനസികനിലയെ ബാധിക്കാറില്ലെന്നും ഭാര്യ കോടതിയെ അറിയിച്ചു.

webdesk11: