ഡല്‍ഹി: 20200-21 സാമ്പത്തിക വര്‍ഷം 8.5ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ്ഒ ബോര്‍ഡ് യോഗം ശുപാര്‍ശചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷവും 8.5ശതമാനംതന്നെയായിരുന്നു പലിശ.
കോവിഡ് വ്യാപനവും സാമ്പത്തിക മാന്ദ്യവുംകാരണം പലിശനിരക്കില്‍ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കില്‍മാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.
ഏഴുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോള്‍ നല്‍കുന്നത്. 2018-19 സാമ്പത്തികവര്‍ഷത്തില്‍ 8.65ശതമാനമായിരുന്നു പലിശ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷം നിരക്ക് 8.5ശതമാനമാക്കി കുറച്ചു.