കണ്ണൂര്‍: വി.ഐ.പിമാര്‍ പങ്കെടുന്ന പരിപാടിയില്‍ നിശ്ചയിക്കപ്പെട്ട പരിപാടിക്ക് വിരുദ്ധമായി എന്ത് സംഭവിച്ചാലും പൊലീസ് അന്വേഷിക്കുക സാധാരണമാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിക്കിടെ മൈക്ക് തകറായ സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് എഫ്.ഐ.ആറില്‍ ആരുടെ പേരുമില്ല. ഒരു സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയക്കുന്നതെന്തിനാണ്.
മുഖ്യമന്ത്രിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചപ്പോള്‍ മുദ്രാവാക്യം വിളിയാണ്. എന്നാല്‍, മറ്റാരും സംസാരിക്കുമ്പോഴും മുദ്രാവാക്യം വിളിയില്ല. അവിടെയുണ്ടായത് അപശബ്ദമാണ്. മൈക്കില്‍ നിന്ന് കേട്ട അപശബ്ദം യന്ത്ര തകരാറാണെന്ന് ആരും ധരിക്കില്ല. സുരക്ഷ ചുമതലയുള്ള പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് കൊടുക്കണമെന്ന് ചട്ടമാണ്, നടപടിയെടുക്കുന്നതൊക്കെ രണ്ടാമത്തെ കാര്യമാണെന്നും ഇ.പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.