X

പത്രക്കാര്‍ക്ക് സമാധാനമായിക്കോട്ടേ എന്ന് കരുതിയാണ് ജാഥയില്‍ പങ്കെടുത്തതെന്ന് ഇ.പി

അവസാനം പ്രതിരോധ ജാഥയുടെ ഭാഗമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിക്ക് എതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്നും തൃശ്ശൂരിലെ പൊതുസമ്മേളനം വേദിയില്‍ പങ്കെടുത്തു കൊണ്ട് ഇപി ജയരാജന്‍ പറഞ്ഞു.

പ്രസംഗത്തില്‍ ഉടനീളം മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തിയും പ്രതിരോധ ജാഥയെ പ്രശംസിച്ചും കോണ്‍ഗ്രസിനെയും ബിജെപിയേയും ആക്രമിച്ചുമായിരുന്നു ഇപി ജയരാജന്‍ സംസാരിച്ചത്.

കുറെ നാളായി തന്നെ കാണാനില്ലെന്ന് അന്വേഷിച്ച് നടക്കുകയായിരുന്നു പത്രക്കാര്‍. അവര്‍ക്ക് സമാധാനം ആയിക്കോട്ടെ എന്ന് കരുതി വന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk11: