X

ഇ.പി ജയരാജന്റെ സ്ത്രീവിരുദ്ധ പ്രസ്താവന സി.പി.എമ്മിന്റെ വനിതാദിന സന്ദേശം:വി.ഡി സതീശന്‍

പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇട്ട് തലമുടി ക്രോപ്പ് ചെയ്ത് ആണ്‍കുട്ടികളെ പോലെ ഇറങ്ങുകയാണെന്ന് വലിയൊരു കമ്മ്യൂണിസ്റ്റ് നേതാവ് ആക്ഷേപം ചൊരിഞ്ഞിട്ട് ഒരു വനിതാ നേതാക്കളും വനിതാ സംഘടനയും പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പെണ്‍കുട്ടികള്‍ പാന്റും ഷര്‍ട്ടും ഇടാന്‍ പാടില്ലേ? മുടി ക്രോപ്പ് ചെയ്യാന്‍ പാടില്ലേ? പെണ്‍കുട്ടികള്‍ക്ക് സമരത്തിന് ഇറങ്ങാന്‍ പാടില്ലേ? സ്ത്രീ വിരുദ്ധമായ പ്രസ്താവനയാണിത്. കേരളത്തിലെ സി.പി.എം വനിതാദിനത്തിന് നല്‍കിയ സന്ദേശമായി ഇതിനെ കണ്ടാല്‍ മതി അദ്ദേഹം പറഞ്ഞു.

റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന ഇ.പി ജയരാജന്റെ വെല്ലുവിളി നിറഞ്ഞ മനസോടെ ഏറ്റെടുക്കുന്നു. മുഖ്യമന്ത്രിയെ പോലെ നൂറു കണക്കിന് പൊലീസുകാരുടെ പിന്നില്‍ പോയി ഞാന്‍ ഒളിക്കില്ല. ഒരു പൊലീസുകാരന്റെയും അകമ്പടി വേണ്ട. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ യാത്ര ചെയ്യുക തന്നെ ചെയ്യും. തടുക്കാമെങ്കില്‍ തടുത്തോട്ടേ അദ്ദേഹം കൂട്ടിചേര്‍ത്തു.

webdesk11: