ഖത്തര്‍ ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യോത്തരത്തില്‍ അര്‍ജന്റീനന്‍ താരമായ മെസ്സിയെ മേഴ്സി എന്ന് പറഞ്ഞ് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. സംഗതി വൈറലായതോടെ കേരളം ട്രോളോട് ട്രോളിലാണ്. അര്‍ജന്റീന ആരാധകനാണ് താനെന്നും അവര്‍ മാത്രമേ വിജയിച്ച് കപ്പുംകൊണ്ട് പോകൂവെന്നും ജയരാജന്‍ സ്വകാര്യചാനലിന് കൊടുത്ത അഭിമുഖത്തിനിടെ പറഞ്ഞു.
കേരളരാഷ്ട്രീയത്തില്‍ താന്‍ ഫോര്‍വേഡ് കളിക്കാരനാണെന്നും നിരവധി പേരെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കളരി അഭ്യാസിയാണ് താനെന്നും ഫുട്ബോളില്‍ കളരി വളരെ നല്ലതാണെന്നും ഇ.പി പറയുന്നുണ്ട്. ഇതോടെയാണ് സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തത്.
മുമ്പ് അമേരിക്കന്‍ ബോക്‌സിങ് താരമായ മുഹമ്മദലി ക്ലേയുടെ മരണത്തില്‍ അനുശോചിച്ചപ്പോഴും ജയരാജന് തെറ്റ് പിണഞ്ഞിരുന്നു. മലപ്പുറത്തുകാരനായ മികച്ച കായികതാരമാണ് മുഹമ്മദലി എന്നായിരുന്നു കായികവകുപ്പുമന്ത്രിയായ ജയരാജന്‍ അന്ന് ചാനലിനോട് പറഞ്ഞത്. 2070ലാണ് മുസ്ലിം തീവ്രവാദം ശക്തിപ്പെട്ടതെന്നും ജയരാജന്‍ അടുത്തിടെ പറഞ്ഞിരുന്നു.