കണ്ണൂര്‍: തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ‘രക്തസാക്ഷി’ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. രക്തസാക്ഷികള്‍ക്കെതിരായ പരാമര്‍ശം ആരെ സഹായിക്കാനെന്ന് ചോദിച്ച ഇപി, രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കരുതായിരുന്നുവെന്ന് പറഞ്ഞു. ഗാന്ധിജി രക്തസാക്ഷിയായത് പാലത്തില്‍നിന്ന് വീണല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്നായിരുന്നു മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം. രാഷ്ട്രീയ രക്തസാക്ഷികളെപ്പോലെയല്ല അപ്പോസ്തലന്‍മാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്ണൂര്‍ ചെറുപുഴയില്‍ കെസിവൈഎം സംഘടിപ്പിച്ച യുവജന ദിനാഘോഷ പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇതിനെതിരെ സിപിഎം നേതാവ് പി.ജയരാജനും രംഗത്തെത്തിയിരുന്നു. രക്തസാക്ഷികളെ ഒന്നടങ്കം കലഹിച്ചവരാണ് എന്ന കുറ്റപ്പെടുത്തല്‍ മാര്‍ പാംപ്ലാനിയെപ്പോലെ ഒരാളില്‍നിന്ന് തീരെ പ്രതീക്ഷിക്കാത്തതാണെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു.