X

എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തിരിക്കാൻ ഇ.പി ജയരാജൻ അർഹനല്ല: സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമർശനം

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ച് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തിരിക്കാന്‍ ഇ.പി ജയരാജന്‍ അര്‍ഹനല്ലെന്നും അദ്ദേഹത്തിന്റേത് മുന്നണിയെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ വിമര്‍ശിച്ചു.

ഇ.പിയുടെ ബിജെപി ബന്ധവുമായി ബന്ധപ്പെട്ട വിവാദം നിഷ്‌കളങ്കമല്ല, അദ്ദേഹത്തെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്താത്തത് സി.പി.ഐ നേതൃത്വത്തിന്റെ പിടിപ്പുകേട്, യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരിനെ കൂട്ടത്തരവാദിത്തമില്ലെന്നും കൗണ്‍സില്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ശൈലിമാറ്റം പ്രായോഗികമല്ലെന്നും വേണ്ട നടപടി സി.പി.എം ചെയ്യട്ടെ എന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സി.പി.ഐ മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. സംഘടനാ പ്രവര്‍ത്തനവും ഭരണവും ഒരുമിച്ച് നടക്കില്ലെന്നും മന്ത്രിമാര്‍ എക്‌സിക്യൂട്ടീവില്‍ നിന്ന് മാറണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. നവ കേരള സദസ്സ് ദയനീയ പരാജയമായിരുന്നു എന്നും തൃശ്ശൂര്‍ മേയറെ മാറ്റാന്‍ കത്ത് നല്‍കണമെന്നും സി.പി.ഐ. സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നു.

 

webdesk13: