ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടെന്ന് ടി ജി നന്ദകുമാര്‍. ഇ.പി ജയരാജന്‍ ജാവഡേക്കറെ കണ്ടത് പിണറായി വിജയന്റെ അറിവോടെ. ഇ.പി ജയരാജന്റെ മകന്റെ ഫ്‌ളാറ്റിലെ കൂടിക്കാഴ്ച്ചയില്‍ ശോഭ സുരേന്ദ്രനില്ല. ശോഭ സുരേന്ദ്രന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമിച്ചെന്നും ടി ജി നന്ദകുമാര്‍ പറഞ്ഞു.
ഇ.പി ജയരാജന്‍- ജാവഡേക്കര്‍ കൂടിക്കാഴ്ച ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാണെന്ന് ടി ജി നന്ദകുമാര്‍. തൃശൂരില്‍ ബിജെപിയെ ജയിപ്പിച്ചാല്‍ ലാവലിന്‍ കേസ് ഒത്തുതീര്‍ക്കാമെന്ന് വാഗ്ദാനം. തന്നോട് അമിത് ഷായാണ് നിര്‍ദേശം മുന്നോട്ട് വച്ചത്.
പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും തന്നെ നന്നായി അറിയാം. ബിജെപി കേരള നേതൃത്വത്തെ ജയരാജന്‍ വിഷയം കേന്ദ്ര നേതൃത്വം അറിയിച്ചില്ല. ലാവലിന്‍ ഒത്തുതീര്‍ക്കുമെന്ന് അറിഞ്ഞപ്പോള്‍ ഇ.പി ജയരാജന് ആവേശമായി. പിണറായി വിജയന്റെ അറിവോടെയായിരുന്നു നീക്കം. ഡിഐസി രൂപീകരണം എല്‍ഡിഎഫിന് തുണയായി.
പാപി പരാമര്‍ശം തന്നെ കുറിച്ചല്ല. അത് മറ്റാരെയോ കുറിച്ചാണെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ഇ പി ജയരാജന്‍ വിഷയത്തില്‍ ശോഭ സുരേന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി. ശോഭ സുരേന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കാളിയല്ലെന്നും ടി ജി നന്ദകുമാര്‍ വ്യക്തമാക്കി.