തിരുവനന്തപുരം: സ്വപ്‌നക്കൊപ്പം മകന്‍ ജയ്‌സന്റെ ഫോട്ടോ പുറത്തുവിട്ടത് ബിനീഷെന്ന ആരോപണം നിഷേധിച്ച് ഇപി ജയരാജന്‍. മകന്റെ ഫോട്ടോ പുറത്തുവന്നതുമായി ബന്ധപ്പെട്ട് താനും കോടിയേരി ബാലകൃഷ്ണനുമായി പ്രശ്‌നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സിപിഐഎമ്മിനെയും ബന്ധപ്പെടുത്തി നിരവധി കള്ളക്കഥകളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു. തന്റെ ഫെയ്‌സ്ബുക്കിലാണ് പരാമര്‍ശമുള്ളത്.
ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ മകന്‍ ജയ്‌സന്റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ഇപി ജയരാജന്‍ പരാതി ഉന്നയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്വപ്‌നക്കൊപ്പം ജയ്‌സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്തുവിട്ടത് ബിനീഷ് കോടിയേരിയാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.
2018 ലാണ് സ്വപ്‌ന സുരേഷിന് മന്ത്രി ഇപി ജയരാജന്റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്‌പോര്‍ട്ട് സംബന്ധമായ പ്രശ്‌നം പരിഹരിച്ച് നല്‍കിയതിന്റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്‌സന്‍ സ്വപ്‌നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്‌നയും ബിനീഷും ജയ്‌സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത നിലനില്‍ക്കുന്നത്.
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്‌സന്റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്‌നയുമായി ജയ്‌സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്റെ വാദം.