X
    Categories: keralaNews

പരിസ്ഥിതി ലോല മേഖല: വയനാട്ടില്‍ 16ന് യു.ഡി.എഫ് ഹര്‍ത്താല്‍

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയില്‍ ജൂണ്‍ 16ന് യുഡിഎഫ് ഹര്‍ത്താല്‍.കാര്‍ഷികമേഖലയുടെയും കര്‍ഷകരുടേയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കൊണ്ടാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.

പാല്‍,പത്രം വിവാഹം മരണം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഞായറാഴ്ച ജില്ലയില്‍ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Chandrika Web: