മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതിയില്‍ ഒമര്‍ ലുലുവിന്റെ നല്ല സമയം സിനിമയുടെ ട്രെയിലറിനെതിരെ എക്‌സൈസ് കേസ്. കോഴിക്കോട് റെയിഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മ്മാതാവുമായ ഒമര്‍ ലുലുവിന് നോട്ടീസ് അയച്ചു. എംഡിഎംഎ അടക്കമുള്ള കാര്യങ്ങള്‍ ട്രെയിലറില്‍ ഉണ്ടായിരുന്നു എന്നായിരുന്നു പരാതി.
വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററിലെത്തിയത്. ലഹരി വസ്തുക്കളുടെ ഉപയോഗം, അത് പോത്സാഹിപ്പിക്കുന്ന തരത്തിലുള്ള
സംഭാഷണവും ഉള്‍പ്പെട്ടിട്ടുണ്ട് എന്നും പരാതിയില്‍ പറയുന്നു. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പൊന്നും ട്രെയിലറില്‍ നല്‍കിയിട്ടില്ല എന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
നല്ല സമയത്തില്‍ ഇര്‍ഷാദ് അലിയാണ് നായകന്‍. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയത്.