X

ഹൈദരാബാദിലെ നിക്ഷേപക സമ്മേളനത്തില്‍ അമേരിക്കന്‍ സംഘത്തെ ഇവാന്‍ക ട്രംപ് നയിക്കും

 

ഹൈദരബാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ അമേരിക്കന്‍ സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഗമത്തിനെത്തുന്നുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും സംഗമത്തിനെത്തുന്നുണ്ട്.ഈ വര്‍ഷം നവമബര്‍ 28 മുതല്‍ 30 വരെയുള്ള സംഗമം ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഒരുക്കുന്നത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് ഡല്‍ഹിയില്‍ അമേരിക്കന്‍ പ്രതിനിധി പ്രതികരിച്ചെങ്കിലും മോദി പങ്കെടുക്കുമെന്ന് തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന സൂചന. ഇരു രാജ്യങ്ങളിലേയും സംരഭകരെ ഒരുമിപ്പിക്കലാണ് സംഗമത്തിന്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി ട്വിറ്ററിലും കുറിച്ചിരുന്നു.

പ്രഥമം സ്ത്രീ, എല്ലാവര്‍ക്കും ഐശ്വര്യം എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.

ജി.എ.ഇ 2017 ല്‍ യു.എസ് പ്രതിനിധി സംഘത്തെ നയിക്കുന്നതിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കുന്നതിലും അഭിമാനം തോന്നുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംരംഭകരുമായ സംബന്ധിക്കുന്നതിലും അഭിമാനം തോന്നുന്നു. ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു.

സംഗമത്തിനെത്തുന്നവരില്‍ അമ്പതു ശതമാനവും സ്ത്രീകളായിരിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതായും അമേരിക്കന്‍ പ്രതിനിധികള്‍ പ്രതികരിച്ചു.

chandrika: