വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.