തിരുവനന്തപുരം: നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ ജൂണ്‍ ഒന്നിന് പുനരാരംഭിക്കും. ഇതിനാവശ്യമായ പ്രോവിഷണല്‍ ഐ.ഡി വാണിജ്യ നികുതി വകുപ്പ് വ്യാപാരികള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ജൂണ്‍ 15 വരെ മാത്രമേ വ്യാപാരികള്‍ക്ക് ജി.എസ്.ടി ശൃംഖലയിലേക്ക് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. ഏപ്രില്‍ 30ന് അവസാനിച്ച ആദ്യ ഘട്ടത്തില്‍ തന്നെ കേരളത്തിലെ 70 ശതമാനം വ്യാപാരികളും രജിസ്‌ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് രേഖകള്‍ സമര്‍പ്പിച്ച വ്യാപാരികളുടെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ കേരളം ഒന്നാം സ്ഥാനത്താണ്.
ഇനിയും എന്റോള്‍ ചെയ്യാനുള്ള വ്യാപാരികള്‍ എത്രയും പെട്ടെന്ന് അതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വാണിജ്യ നികുതി വകുപ്പ് ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് അവരുടെ വ്യക്തിപരവും വ്യാപാര സംബന്ധവുമായ വിവരങ്ങള്‍ ജി.എസ്.ടി ശൃംഖലയിലേക്ക് അപ്‌ലോഡ് ചെയ്ത് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കാത്ത പക്ഷം ജി.എസ്.ടി രജിസ്‌ട്രേഷന് ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം.
സംസ്ഥാനത്തെ രണ്ടര ലക്ഷത്തില്‍പരം വ്യാപാരികളാണ് ജി.എസ്.ടി സംവിധാനത്തിലേക്ക് മാറികൊണ്ടിരിക്കുന്നത്. നിലവില്‍ വാണിജ്യ നികുതി വകുപ്പില്‍ രജിസ്‌ട്രേഷനുള്ള എല്ലാ വ്യാപാരികളും ജി.എസ്.ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനായി വാണിജ്യ നികുതി വകുപ്പിന്റെ നിലവിലുള്ള വെബ്സൈറ്റില്‍ (ംംം.സലൃമഹമ മേഃല.െഴീ്.ശി) വ്യാപാരികള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ച് കെവാറ്റിസി ലേക്ക് ലോഗിന്‍ ചെയ്യണം. അപ്പോള്‍ കെവാറ്റിസില്‍ ജി.എസ്.ടി എന്റോള്‍മെന്റിന് ആവശ്യമായ താല്‍ക്കാലിക യൂസര്‍ ഐഡിയും പാസ്വേഡും ലഭിക്കുന്നു. തുടര്‍ന്ന് ംംം.ഴേെ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക. ജി.എസ്.ടി പോര്‍ട്ടലില്‍ താല്‍ക്കാലിക യൂസര്‍ഐഡിയും പാസ്വേഡും മാറ്റി പുതിയത് സൃഷ്ടിക്കുക.
തുടര്‍ന്ന് ഡാഷ്‌ബോര്‍ഡില്‍ തെളിയുന്ന ടാബുകള്‍ തെരഞ്ഞെടുത്ത് വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് സാധുത വരുത്തുക. ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും വാങ്ങുന്ന പക്ഷം വളരെ തുച്ഛമായ വിലക്ക് ലഭിക്കുന്നതാണ്. എന്റോള്‍മെന്റ് പൂര്‍ത്തീകരിക്കുന്നതിന് രേഖകള്‍ സ്‌കാന്‍ ചെയ്ത് ജി.എസ്.ടി ഓണ്‍ലെന്‍ സംവിധാനത്തില്‍ നല്‍കേണ്ടത് അനിവാര്യമാണ്. വ്യാപാരികള്‍ക്കുള്ള സംശയ നിവാരണത്തിനായി എല്ലാ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ സംബന്ധമായ എല്ലാവിധ സംശയനിവാരണവും ഹെല്‍പ്പ് ഡെസ്‌ക് മുഖേന നിര്‍വഹിക്കാവുന്നതാണ്