X

ഇംഗ്ലണ്ട്- ക്രൊയേഷ്യ സെമി സാധ്യത കമാല്‍ വരദൂര്‍ വിലയിരുത്തുന്നു

ലോകകപ്പ്‌ ഇംഗ്ലണ്ട്‌-ക്രൊയേഷ്യ സെമി ഫൈനലിനെക്കുറിച്ച്‌ കമാല്‍ വരദൂര്‍…..

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന്റെ ഇംഗ്ലണ്ടും- ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടുന്ന രണ്ടാം സെമി ഫൈനലിനെ കുറിച്ച് ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്ററും പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനുമായ കമാല്‍ വരദൂര്‍ സംസാരിക്കുന്നു.

ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നിന്ന്‌ തത്സമയം:

 

ക്വാട്ടറില്‍ സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് 1990നു ശേഷം ആദ്യമായി ഇംഗ്ലണ്ട് സെമി പ്രവേശം സ്വന്തമാക്കുന്നത്. ആറു ഗോളുമായി ടൂര്‍ണമെന്റിന്റെ നിലവിലെ ടോപ് സ്‌കോററായ നായകന്‍ ഹാരി കെയ്‌നിന്റെ ബൂട്ടില്‍ തന്നെയാണ് ഇംഗ്ലണ്ടിന്റെ അമിത പ്രതീക്ഷ.

അതേസമയം ലോകകപ്പില്‍ കന്നി കിരീടം ലക്ഷ്യവെക്കുന്ന ക്രൊയേഷ്യയുടെ ശക്തി മീഡ്ഫീല്‍ഡ് ജനറല്‍മാരായ ലൂക്കാ മോഡ്രിച്ചിലും ഇവാന്‍ റാകിറ്റിച്ചിലുമാണ്. ആതിഥേയരായ റഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് 1998 ഫ്രാന്‍സ് ലോകകപ്പിനുശേഷം ക്രൊയേഷ്യ ആദ്യമായി അവസാന നാലില്‍ ഇടം നേടുന്നത്. ഇരുവരും മുമ്പ് ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ നാലു മത്സരങ്ങളില്‍ ജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയും രണ്ടു കളികള്‍ ക്രൊയേഷ്യയും ജയിച്ചു.

 

 

 

chandrika: